Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട്ടെ ബിഎ മഹ്മൂദിന് യുഎഇയില്‍ സ്ഥിരതാമസത്തിനുള്ള ഗോള്‍ഡന്‍ കാര്‍ഡ്

പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിരതാമസാനുമതി നല്‍കുന്ന ഗോള്‍ഡന്‍ കാര്‍ഡ് എഎംടി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ ബിഎ മഹ്മൂദിന് news, UAE, Gulf, Dubai, Business, kasaragod, Kerala, BA Mahmood got golden card from UAE
ദുബൈ: (www.kasargodvartha.com 13.12.2019) പ്രവാസികള്‍ക്ക് യുഎഇയില്‍ സ്ഥിരതാമസാനുമതി നല്‍കുന്ന ഗോള്‍ഡന്‍ കാര്‍ഡ് എഎംടി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ ബിഎ മഹ്മൂദിന് ലഭിച്ചു. കാസര്‍കോട് ബങ്കര സ്വദേശിയാണ്. നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമാണ് യുഎഇയില്‍ ഗോള്‍ഡന്‍ കാര്‍ഡ് എന്നറിയപ്പെടുന്ന സ്ഥിര താമസാനുമതി ലഭിക്കുക. യുഎഇയിലെ രണ്ട് അന്താരാഷ്ട്ര സ്‌കൂളുകളുടെയും ഇന്ത്യന്‍ ഐടി ഔട്ട് സോര്‍ട്ടിംഗ് കമ്പനിയുടെയും ഡയറക്ടറാണ് ബിഎ മഹ്മൂദ്.

News, UAE, Gulf, Dubai, Business, kasaragod, Kerala, BA Mahmood got golden card from UAE

3,000 ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഫോറമായ ഐസിഎഐ ദുബായ് ചാപ്റ്റര്‍ എന്‍പിഐഒയുടെ ചെയര്‍മാനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ കാസര്‍കോട് ജില്ലയിലെ പ്രവാസികളുടെ സംഘടനയായ കെഇഎസ്ഇഎഫിന്റെ ചെയര്‍മാനാണ്. സാമൂഹിക സാമ്പത്തിക മേഖലകളിലെ സ്തുസ്ത്യര്‍ഹ സേവനത്തിന് നിരവധി ബഹുമതികളും അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കുടുംബത്തിനും ബിസിനസിനും നല്‍കിയ സമഗ്ര സഹകരണത്തിനും പിന്തുണയ്ക്കും യുഎഇ സര്‍ക്കാരിനും ഇമിഗ്രേഷന്‍ വകുപ്പിനും ബിഎ മഹ്മൂദ് നന്ദിയറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, UAE, Gulf, Dubai, Business, kasaragod, Kerala, BA Mahmood got golden card from UAE