Join Whatsapp Group. Join now!
Aster MIMS 10/10/2023

ബെണ്ടിച്ചാലില്‍ ഇനി അവനി മാഷും അറിയപ്പെടും

അവനി മാഷ് ഒരു നാടിന്റെയല്ല, പല നാടുകളുടെ തുടിപ്പായി മാറി കഴിഞ്ഞു. ജോലി ചെയ്ത മണ്ണില്‍, വിദൂരത്തുള്ള ഒരു മനുഷ്യന് ഇതില്‍ പരം ആദരവ് വേറെ കിട്ടാനുമില്ല. News, Kerala, kasaragod, chattanchal, Library, Teacher, Avni Mash is also known in Bendichal
ചട്ടഞ്ചാല്‍: (www.kasargodvartha.com 13.12.2019) അവനി മാഷ് ഒരു നാടിന്റെയല്ല, പല നാടുകളുടെ തുടിപ്പായി മാറി കഴിഞ്ഞു. ജോലി ചെയ്ത മണ്ണില്‍, വിദൂരത്തുള്ള ഒരു മനുഷ്യന് ഇതില്‍ പരം ആദരവ് വേറെ കിട്ടാനുമില്ല. മാഷിന്റെ പേരില്‍ ഗ്രന്ഥശാല തുടങ്ങുകയാണ്. ഒരു പക്ഷേ കേരളത്തിലെ ഒരധ്യാപകനും ഇത്ര മധുരമായി ഓര്‍മ്മിക്കപ്പെട്ടിട്ടുണ്ടാകില്ല. ആണ്ടോടാണ്ട് ഓര്‍മ്മക്കൂട്ടായ്മകളില്‍ പറയുന്ന നല്ല വാക്കുകളേക്കാള്‍ മൂല്യം ആ പേരില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയ്ക്കുണ്ട്. പുസ്തകങ്ങള്‍ തീക്കനലുകളാണ്. എന്നത്തേയും ഇരുട്ടിനെ കീറി മുറിക്കാന്‍ ആ കനലല്ലാതെ മറ്റൊന്നില്ല.

അസ്വസ്ഥതകളുടെ കയങ്ങളില്‍ നിന്ന് ജ്വലിക്കുന്ന കണ്ണുകളുമായി, ആ മനുഷ്യന്‍, താന്‍ കൂടി കൊളുത്തിയ അറിവിന്റെ തെളിച്ചത്തില്‍ ഒരു നാട് ഉണരുന്നത് സാകൂതം നോക്കുന്നുണ്ടാകണം. മനുഷ്യനെ മരിക്കാനനുവദിക്കാത്ത പുസ്തകശാലയുടെ ഭാഗമാവാന്‍ ഒരുങ്ങുകയാണ് ബെണ്ടിച്ചാല്‍. പി അവനീന്ദ്രനാഥ് സ്മാരക സമിതി ചട്ടഞ്ചാല്‍-ബെണ്ടിച്ചാലില്‍ പി അവനീന്ദ്രനാഥ് സ്മാരക പൊതുവായഗ്രന്ഥശാല ആന്റ് ഗ്രന്ഥാലയം തുടങ്ങിയിരിക്കുന്നു.


ആവശ്യമായ പുസ്തകങ്ങള്‍ സംഭാവനയായി പ്രിയപ്പെട്ട ശിഷ്യരും, സുഹൃത്തുക്കളും, നാട്ടുകാരും നല്‍കി വരുന്നു. ഗ്രന്ഥാലയത്തിന്റെ ആദ്യ യോഗത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കലാഭവന്‍ രാജു ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ രാഘവന്‍ വലിയ വീട്ടില്‍ ഗ്രന്ഥശാല പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരണം നടത്തി. രതീഷ് പിലിക്കോട്, ഹാരിസ് ബെണ്ടിച്ചാല്‍, എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് രക്ഷാധികാരി കെ ജെ ആന്റണി സ്വാഗതവും, ഉണ്ണികൃഷ്ണന്‍ അണിഞ്ഞ നന്ദിയും പറഞ്ഞു.


യോഗത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാരിസ് ബെണ്ടിച്ചാല്‍ (പ്രസിഡന്റ്), സുലൈമാന്‍ ബാദുഷ (വൈസ് പ്രസിഡന്റ്), ഉണ്ണികൃഷ്ണന്‍ അണിഞ്ഞ(സെക്രട്ടറി), ഹനീഫ എംഎ (ജോയിന്റ് സെക്രട്ടറി), സുമിത്ര എസ്, കലാഭവന്‍ രാജു, ഹനീഫ് യുസഫ്, ഹരിദാസ് മാസ്റ്റര്‍ സി, റഹീം എംഎ, ഷംസുദ്ദീന്‍ ബെണ്ടിച്ചാല്‍, അബ്ദുള്ള മുണ്ട വളപ്പില്‍, എന്നിവരാണ് ഭാരവാഹികള്‍ റമീസ്മുഹമ്മദിനെ ലൈബ്രേറിയനായി നിയമിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, Kerala, kasaragod, chattanchal, Library, Teacher, Avni Mash is also known in Bendichal