Join Whatsapp Group. Join now!
Aster MIMS 10/10/2023

മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: രക്ഷയായത് വീട്ടമ്മയുടെ സമയോജിതമായ ഇപെടല്‍

മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ സമയോജിതമായ ഇപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു. News, Kerala, kasaragod, Kanhangad, Kidnap-attempt, Parents, Police, case, Attempts to kidnap child
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.12.2019) മദ്രസയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. വീട്ടമ്മയുടെ സമയോജിതമായ ഇപെടല്‍ മൂലം കുട്ടി രക്ഷപ്പെട്ടു. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കള്ളാറിലാണ് സംഭവം. കള്ളാര്‍ ഒക്ലാവ് സ്വദേശിയുടെ മകനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കള്ളാറിലെ മദ്രസ വിട്ട് വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാറിലെത്തിയ നാലംഗസംഘം കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട വീട്ടമ്മ ബഹളംവെച്ചുകൊണ്ട് കാറിന് സമീപത്തേക്ക് ഓടുകയായിരുന്നു. ഇതോടെ സംഘം കുട്ടിയെ ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നു. വീട്ടമ്മ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. പിന്നീട് കുട്ടിയുടെ രക്ഷിതാക്കള്‍ രാജപുരം പൊലീസില്‍ പരാതി നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->
Keywords: News, Kerala, kasaragod, Kanhangad, Kidnap-attempt, Parents, Police, case, Attempts to kidnap child