പാലക്കാട്: (www.kasargodvartha.com 25.12.2019) പാലക്കാട് ഡിവിഷന്റെ ഭാഗമായ മംഗളൂരു ജംഗ്ഷന്‍, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവയെ ഹുബ്ബള്ളി ആസ്ഥാനമായ ദക്ഷിണ പശ്ചിമ റെയില്‍വേയുടെ കീഴിലേക്കു മാറ്റാന്‍ കര്‍ണാടകക്കാരനായ കേന്ദ്രമന്ത്രിയുടെ ശ്രമമെന്ന് റിപോര്‍ട്ട്. മംഗളൂരുവിനേയും കൊങ്കണ്‍ റെയില്‍വേയിലെ തൊക്കൂരിനേയും ദക്ഷിണ പശ്ചിമ റെയില്‍വേയുടെ കീഴിലാക്കിയാല്‍ അത് കര്‍ണാടകയുടെ വികസനത്തിന് അനിവാര്യമാണെന്നാണ വാദമുയര്‍ത്തിയാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ഇത് നടപ്പിലായാല്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് അത് സാരമായി ബാധിക്കും.
ബി ജെ പി സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരമേറ്റതോടെ ഈ നീക്കത്തിന് വേഗം കൂടിയതായാണ് വിവരം പുറത്തുവന്നിരിക്കുന്നത്. അനുകൂല തീരുമാനമാകാത്തതിനാല്‍ വീണ്ടും ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതര്‍ റെയില്‍വേ ബോര്‍ഡിനു കത്തു നല്‍കിയിട്ടുണ്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കര്‍ണാടകയിലെ കലബുറഗി ഡിവിഷന്‍ ഇതുവരെ നിലയില്‍ വന്നിട്ടില്ല. കലബുറഗിയുടെയും ഇതോടൊപ്പം തന്നെ പ്രഖ്യാപിക്കപ്പെട്ട ജമ്മു, സില്‍ച്ചാര്‍ (അസം) ഡിവിഷനുകളുടെയും പ്രായോഗികത പഠിക്കാന്‍ റെയില്‍വേ ബോര്‍ഡ് അടുത്തിടെ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജമ്മുവിലും അസമിലും ഡിവിഷനുകള്‍ രൂപവല്‍ക്കരിക്കാന്‍ കേന്ദ്രത്തിനു താല്‍പര്യവുമുണ്ട്. എന്നാല്‍ കൂടുതല്‍ സോണോ, ഡിവിഷനോ വേണ്ടെന്ന ബിബേക് ദിബ്രോയ് റിപ്പോര്‍ട്ടാണ് പ്രധാന തടസമായി നില്‍ക്കുന്നത്.
ദക്ഷിണ പശ്ചിമ റെയില്‍വേക്ക് കീഴില്‍ പുതിയ ഡിവിഷന് സാധ്യതയുണ്ടെന്ന് തെളിയിക്കാന്‍ കഠിന പരിശ്രമങ്ങളാണ് കര്‍ണാടക നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പാലക്കാട് ഡിവിഷനിലെ ഏറ്റവും ചരക്ക് ഗതാഗത വരുമാനമുള്ള മംഗളൂരുവിനെ അടര്‍ത്തി മാറ്റാന്‍ ശ്രമം നടക്കുന്നത്. ഒരു പുതിയ സോണിന് ചുരുങ്ങിയത് 200 കോടിയും ഡിവിഷന് 50 കോടിയും രൂപ പ്രാഥമിക മുതല്‍മുടക്ക് വേണം. മറ്റ് ചെലവുകള്‍ ഇതിന്റെ പല മടങ്ങുവരും. നേരത്തെ സേലം അടര്‍ത്തിമാറ്റിയത് പാലക്കാട് ഡിവിഷന് തിരിച്ചടിയായിരുന്നു. മംഗളൂരു കൂടി നഷ്ടമായാല്‍ സ്വന്തമായി സോണ്‍ എന്ന കേരളത്തിന്റെ സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് മാത്രമല്ല, രണ്ടു ഡിവിഷന്‍ എന്നത് ഒന്നായി ചുരുങ്ങാനും സാധ്യതയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Top-Headlines, Palakkad, Mangalore, Railway station, Attempt to include mangalore Railway station in West Railway Zone
< !- START disable copy paste -->