കാസര്‍കോട്: (www.kasargodvartha.com 04.12.2019) കമ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക്‌സ് (സിഡിടിപി) പദ്ധതിക്ക് 50 കോടി രൂപ അനുവദിച്ചതായി കേന്ദ്ര നൈപുണ്യ വികസന-സംരംഭ മന്ത്രി ആര്‍ കെ സിംഗ് പാര്‍ലിമെന്റില്‍ അറിയിച്ചു. കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം പാര്‍ലിമെന്റില്‍ അറിയിച്ചത്. മാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്ന് എംഎസ്ഡിഇയിലേക്ക് മാറ്റിയിരുന്ന പദ്ധതി പിന്നീട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിംഗിലേക്ക് മാറ്റുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ 44.46 കോടി രൂപയായിരുന്നു പദ്ധതിക്കായി അനുവദിച്ചിരുന്നതെന്നും മന്ത്രി പാര്‍ലിമെന്റില്‍ വ്യക്തമാക്കി. എംഎച്ച്ആര്‍ഡി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്മാര്‍ക്ക് 10,000 രൂപ പ്രതിമാസം നല്‍കി വരുന്നതായും മന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, MP, Development project, Rajmohan Unnithan, Minister, Government, 50 crore to community development through polytechnic project