Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂരില്‍ വീണ്ടും ലഹരി വേട്ട; 2.13 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

2.13 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ അറസ്റ്റിലായി. കാസര്‍കോട് പെരുമ്പളയിലെ കരുവക്കോട് വീട്ടില്‍ എം കെ മുഹമ്മദ് (56) Kannur, Kerala, News, Ganja, Arrest, Kasaragod, Natives, Kasargod native held by Excise with ganja
കണ്ണൂര്‍: (www.kasargodvartha.com 08.12.2019) 2.13 കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ അറസ്റ്റിലായി. കാസര്‍കോട് പെരുമ്പളയിലെ കരുവക്കോട് വീട്ടില്‍ എം കെ മുഹമ്മദ് (56) ആണ് അറസ്റ്റിലായത്. ചുടലയില്‍ വെച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി നടത്തിയ നീക്കത്തിനൊടുവിലാണ് കഞ്ചാവ് ലോബിയെ തിരിച്ചറിഞ്ഞത്. ദിവങ്ങളോളം എക്‌സൈസിന്റെ നിരിക്ഷണത്തിലായിരുന്നു പ്രതി. കുമ്പളയില്‍ നിന്നും കണ്ണൂരിലെ ആവശ്യക്കാര്‍ക്ക് കിലോ കണക്കിന് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയാണ് മുഹമ്മദെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

വര്‍ഷങ്ങളായി പിടിക്കപ്പെടാതെ കണ്ണൂരിനെ ലഹരിയിലാക്കുന്നതിന് ചുക്കാന്‍ പിടിക്കുകയാണ് മുഹമ്മദെന്നാണ് സൂചന. കഞ്ചാവ് കിലോ കണക്കിന് മാത്രം കച്ചവടം ചെയ്യുന്നതിനാല്‍ ഇത്രയും കാലം പിടിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കണ്ണൂരില്‍ കൂടുതല്‍ കഞ്ചാവ് വിതരണം ചെയ്യുന്നവരെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെ പ്രധാന കോളജുകള്‍ കേന്ദ്രീകരിച്ചും ഇവര്‍ കച്ചവടം പൊടിപൊടിക്കുന്നുണ്ടെന്നാണ് വിവരം.

പ്രിവന്റീവ് ഓഫീസര്‍മാരായ കെ വി ഗിരീഷ്, ഇ ജിമ്മി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) പി കെ രാജീവന്‍, മനോഹരന്‍ പി പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജിരാഗ്, ഇബ്രാഹിം ഖലീല്‍, എസ്എപി പ്രകാശന്‍, മുഹമ്മദ് ഹാരിസ് കെ, ജിഷ, ആരതി സി, ഡ്രൈവര്‍ പുരുഷോത്തമന്‍ കെ വി എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kannur, Kerala, News, Ganja, Arrest, Kasaragod, Natives, Kasargod native held by Excise with ganja < !- START disable copy paste -->