Join Whatsapp Group. Join now!
Aster MIMS 10/10/2023

എം ഡി എം എ മയക്കുമരുന്നും കഞ്ചാവുമായി 2 യുവാക്കള്‍ പിടിയില്‍

എം ഡി എം എ മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഓരിമുക്കിലെ Cheruvathur, Kerala, news, arrest, Crime, 2 arrested with MDMA drug
ചെറുവത്തൂര്‍: (www.kasaragodvartha.com 28.12.2019)  എം ഡി എം എ മയക്കുമരുന്നും കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ഓരിമുക്കിലെ ഷംസുദ്ദീന്‍, കാടങ്കോട്ടെ ഫസല്‍ റഹ് മാന്‍ എന്നിവരെയാണ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സാദിഖിന്റെ നേതൃത്വത്തിലുള്ള സംഘം അച്ചാംതുരുത്തി പാലത്തിന് സമീപത്തുനിന്നും പിടികൂടിയത്.

സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് രണ്ട് പേരും പിടിയിലായത്. ഇവരുടെ ഇരുചക്ര വാഹനം കസ്റ്റഡിയിലെടുത്തു. ക്രിസ്റ്റല്‍ രൂപത്തിലുള്ള നാലുഗ്രാം എം ഡി എം എ മയക്കുമരുന്നും 20 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസര്‍ അഷറഫ്, സി ഇ ഒമാരായ നിഷാദ്, മഞ്ജുനാഥന്‍, പ്രദീപന്‍ എന്നിവരും യുവാക്കളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Cheruvathur, Kerala, news, arrest, Crime, 2 arrested with MDMA drug, kasaragod  < !- START disable copy paste -->