Join Whatsapp Group. Join now!
Aster MIMS 10/10/2023

ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തെറിച്ച് വീണ യുവാവ് സമീപത്തെ കുറ്റിക്കാട്ടില്‍ ചോര വാര്‍ന്ന് ഉറുമ്പരിച്ച നിലയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തെറിച്ച് വീണ യുവാവിനെ സമീപത്തെ കുറ്റിക്കാട്ടില്‍ ചോര വാര്‍ന്ന് ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് Kanhangad, Kerala, news, kasaragod, Train, Railway-track, Youth, hospital, District-Hospital, Youth found injured near railway track
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.11.2019) ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് തെറിച്ച് വീണ യുവാവിനെ സമീപത്തെ കുറ്റിക്കാട്ടില്‍ ചോര വാര്‍ന്ന് ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് സ്വദേശി പ്രേം പ്രകാശ് (36) ആണ് അവശനിലയില്‍ ഉറുമ്പരിച്ച് കിടക്കുന്നത് കണ്ടത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കുശാല്‍നഗര്‍ റെയില്‍വേ ഗെയിറ്റിന് ഒരു കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറു ഭാഗത്തെ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിലാണ് ചോര വാര്‍ന്നു ഉറുമ്പരിച്ച നിലയില്‍ കണ്ടത്. അതുവഴി വന്ന ട്രാക്ക്മാന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇദ്ദേഹം ഉടന്‍ സ്റ്റേഷന്‍ മാസ്റ്ററെയും ഗെയിറ്റ്മാനെയും വിവരമറിയിക്കുകയും പോലീസില്‍ വിവരം നല്‍കുകയും ചെയ്തത്. തുടര്‍ന്ന് അഗ്നിശമന സേനയെത്തി യുവാവിന് പ്രാഥമിക ശുശ്രുഷ നല്‍കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kanhangad, Kerala, news, kasaragod, Train, Railway-track, Youth, hospital, District-Hospital, Youth found injured near railway track < !- START disable copy paste -->