Join Whatsapp Group. Join now!
Aster MIMS 10/10/2023

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കളത്തൂരിലെ സായിനാഥ് (22) ആണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ Kerala, news, kasaragod, Kumbala, Death, Youth, Police, fire force, Youth Drowned to Death
കുമ്പള: (www.kasargodvartha.com 20.11.2019) പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കളത്തൂരിലെ ഉദയകുമാര്‍ ഷെട്ടിയുടെ മകന്‍
സായിനാഥ് (22) ആണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞെത്തി നാലുമണിയോടെ  കിദൂര്‍ ഷിറിയ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

സുഹൃത്ത് കരയില്‍ നില്‍ക്കുകയായിരുന്നു. പുഴയില്‍ നീന്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് സായിനാഥിനെ കാണാതാവുകയായിരുന്നു. സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുമ്പള സി ഐ രാജീവന്‍ വലിയവളപ്പ്, എസ് ഐ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Kumbala, Death, Youth, Police, fire force, Youth Drowned to Death