Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗള്‍ഫുകാരന്‍ മരണപ്പെട്ടു

സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗള്‍ഫുകാരന്‍ മരണപ്പെട്ടു. ആരിക്കാടി കുന്നിലിലെ അബൂബക്കര്‍- ദൈന ദമ്പതികളുടെ Kasaragod, Kerala, news, Bandiyod, Injured, Scooter, Youth died in Accident
ബന്തിയോട്: (www.kasargodvartha.com 27.11.2019) സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഗള്‍ഫുകാരന്‍ മരണപ്പെട്ടു. ആരിക്കാടി കുന്നിലിലെ അബൂബക്കര്‍- ദൈന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷരീഫ് (34)ആണ് മരിച്ചത്. ബന്തിയോട് അടുക്കത്ത് ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്.

ഷരീഫും ബന്ധു മുനീറയും സഞ്ചരിച്ച സ്‌കൂട്ടറില്‍ അടുക്കം ഒളയം റോഡില്‍ വെച്ച് എതിരെ വരികയായിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷരീഫിന്റെ ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മുനീറ പരിക്കുകളോടെ ചികിത്സയിലാണ്. നിയന്ത്രണം വിട്ട വാന്‍ റോഡരികില്‍ നിര്‍ത്തിയ കാറില്‍ ഇടിച്ചാണ് നിന്നത്. ഭാര്യ താഹിറയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് ഷരീഫിനെ മരണം തട്ടിയെടുത്തത്.

ഒരു മാസം മുമ്പാണ് ഷരീഫ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. മക്കള്‍: ഷാനി, അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് ഹാദി. സഹോദരങ്ങള്‍: ബഷീര്‍, ഇര്‍ഷാദ്, ജലീല്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Bandiyod, Injured, Scooter, Youth died in Accident
  < !- START disable copy paste -->