Join Whatsapp Group. Join now!
Aster MIMS 10/10/2023

മത്സ്യമാര്‍ക്കറ്റിലെ വഴിയോരക്കച്ചവടക്കാരെ നീക്കി; സൗകര്യമൊരുക്കാതെയുള്ള നീക്കം ചെയ്യലില്‍ പ്രതിഷേധം, നേരിയ സംഘര്‍ഷാവസ്ഥ

മത്സ്യമാര്‍ക്കറ്റിലെ വഴിയോരക്കച്ചവടക്കാരെ നഗരസഭ ആരോഗ്യവിഭാഗം പോലീസിന്റെ സഹായത്തോടെ നീക്കി. എന്നാല്‍ ശോചനീയാവസ്ഥയിലുള്ള Kasaragod, Kerala, news, fish, Fish-market, Strike, Police, Took action against Fish sellers
കാസര്‍കോട്: (www.kasargodvartha.com 02.11.2019) മത്സ്യമാര്‍ക്കറ്റിലെ വഴിയോരക്കച്ചവടക്കാരെ നഗരസഭ ആരോഗ്യവിഭാഗം പോലീസിന്റെ സഹായത്തോടെ നീക്കി. എന്നാല്‍ ശോചനീയാവസ്ഥയിലുള്ള മത്സ്യമാര്‍ക്കറ്റില്‍ സൗകര്യമൊരുക്കാതെയുള്ള നീക്കം ചെയ്യലില്‍ മത്സ്യവില്‍പനക്കാരില്‍ പ്രതിഷേധമുയര്‍ന്നു. മത്സ്യമാര്‍ക്കറ്റിന്റെ ഓവുചാല്‍ അടഞ്ഞ് മലിനജലം കെട്ടിനില്‍ക്കുകയാണെന്നും ഇതൊന്നും നന്നാക്കാത്ത നഗരസഭ വഴിയോരത്ത് കച്ചവടം ചെയ്യുന്നതിനെ നീക്കുന്നത് ശരിയല്ലെന്നും കച്ചവടക്കാര്‍ പറഞ്ഞു.



മീന്‍ വില്‍പന നീക്കാനുള്ള ശ്രമത്തെ ചെറുത്തതോടെ വാക്കുതര്‍ക്കം ഉണ്ടായി. ഇത് നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. പോലീസ് ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, fish, Fish-market, Strike, Police, Took action against Fish sellers   < !- START disable copy paste -->