Join Whatsapp Group. Join now!
Aster MIMS 10/10/2023

കലോത്സവത്തെ കൊട്ടിയറിയിക്കാന്‍ മേലാങ്കോട്ടെ കുട്ടിക്കൂട്ടം; കുരുന്നുകള്‍ പരിശീലനം തുടങ്ങിയത് കേരളപ്പിറവി ദിനത്തില്‍

ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് താളവട്ടങ്ങളോടെ കൊട്ടിക്കയറാന്‍ മേലാങ്കോട്ടെ കുട്ടിക്കൂട്ടം തയാറെടുക്കുന്നു. Kerala, news, kasaragod, Kanhangad, State, kalolsavam, school, Students, The tiny tots were trained to publicise the kalolsavam
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.11.2019) ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് താളവട്ടങ്ങളോടെ കൊട്ടിക്കയറാന്‍ മേലാങ്കോട്ടെ കുട്ടിക്കൂട്ടം തയാറെടുക്കുന്നു. കാഞ്ഞങ്ങാട് നഗരം ആതിഥ്യമരുളുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണത്തിനാണ് മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ജി യു പി സ്‌കൂളിലെ 60 വിദ്യാര്‍ഥികള്‍ കേരളപ്പിറവി ദിനത്തില്‍ ചെണ്ടമേളത്തിന്റെ ബാലപാഠങ്ങള്‍ക്ക് തുടക്കമിട്ടത്.

നിരവധി കലാകാരന്മാരുടെ ജന്മംകൊണ്ടും കര്‍മംകൊണ്ടും സമ്പന്നമായ കാഞ്ഞങ്ങാടിന്റെ മണ്ണില്‍ നഗരത്തിലും ഗ്രാമങ്ങളിലും ചെണ്ടയില്‍ കൊട്ടിക്കയറാനാണ് മേലാങ്കോട്ടെ കുട്ടിപ്പടയുടെ പുറപ്പാട്.

യു പി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന മേളയില്‍ അരങ്ങിലെത്താന്‍ അവസരമില്ലെങ്കിലും നാടിന്റെ ചരിത്രത്തില്‍ എഴുതപ്പെടാന്‍ പോകുന്ന കലയുടെ മഹാമേളയുടെ പ്രചാരവാഹകരാകാനാണ് കുട്ടികള്‍ തയാറെടുക്കുന്നത്.

നാടിനെയാകെ കലോത്സവ ലഹരിയിലാഴ്ത്താനാണ് പതിനെട്ടു വാദ്യങ്ങള്‍ക്കും മുമ്പേ നില്‍ക്കുന്ന ചെണ്ടമേളത്തിന്റെ വാദ്യപ്പെരുമയോടെ ഇവര്‍ കലയുടെ നാടിനെ കീഴടക്കാനൊരുങ്ങുന്നത്.

കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ജില്ലാ സെക്രട്ടറി കൂടിയായ മടിക്കൈ ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തില്‍ ജയകൃഷ്ണമാരാരും ഹരീഷ് മാരാരും ദിവസവും രാവിലെ 7.30 മുതല്‍ ഒമ്പത് മണി വരെയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.


Keywords: Kerala, news, kasaragod, Kanhangad, State, kalolsavam, school, Students, The tiny tots were trained to publicise the kalolsavam