city-gold-ad-for-blogger

മെഗാ ദഫ്മുട്ടില്‍ അണിനിരന്നത് 313 വിദ്യാര്‍ത്ഥികള്‍; കൈ കൊണ്ട് താളം മുട്ടി താളത്തിനൊപ്പിച്ച് താണും പൊങ്ങിയും അവര്‍ ചുവടുവെച്ചു; കറുപ്പും വെളുപ്പുമണിഞ്ഞകുട്ടികള്‍ കാണികളെ ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്ക് ആനയിച്ചത് ഇങ്ങനെ


കാസര്‍കോട്: (www.kasargodvartha.com 08.11.2019) കൈ കൊണ്ട് താളം മുട്ടി താളത്തിനൊപ്പിച്ച് താണും പൊങ്ങിയും ചുവടുവെച്ചും കറുപ്പും വെളുപ്പുമണിഞ്ഞ 313 വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ്മുട്ട് കാണികളെ അക്ഷരാര്‍ത്ഥത്തില്‍ കലാസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്കെത്തിച്ചു. കാസര്‍കോട് ദേളി സഅദിയ ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നൂറേ മദീന മീലാദ് പ്രോഗ്രാമിന്റെ ഭാഗമായാണ് മെഗാ ദഫ് പരിപാടി അവതരിപ്പിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി കാണാന്‍ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും മറ്റു വിദ്യാര്‍ത്ഥികളും തടിച്ചുകൂടിയിരുന്നു.

മെഗാ ദഫ്മുട്ടില്‍ അണിനിരന്നത് 313 വിദ്യാര്‍ത്ഥികള്‍; കൈ കൊണ്ട് താളം മുട്ടി താളത്തിനൊപ്പിച്ച് താണും പൊങ്ങിയും അവര്‍ ചുവടുവെച്ചു; കറുപ്പും വെളുപ്പുമണിഞ്ഞകുട്ടികള്‍ കാണികളെ ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്ക് ആനയിച്ചത് ഇങ്ങനെ

മദ്രസ അധ്യാപകര്‍ തന്നെയാണ് കുട്ടികളെ ദഫ് പരിശീലിപ്പിച്ചത് പ്രത്യേകിച്ച് മുഹമ്മദ് കുട്ടി മൗലവി, മുഹമ്മദ് മൗലവി, ഷഫീക് മൗലവി, അബ്ദുസ്സലാം മൗലവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ച്ചകുള്ളില്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. സി ബി എസ് ഇ അംഗീകൃത സ്‌കൂളായ ഇവിടെ എല്‍ കെ ജി മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളാണ് ഉള്ളത്. സ്ഥലപരിമിതി മൂലമാണ് 313 പേരെ കൊണ്ട് ദഫ് അവതരിപ്പിച്ചതെന്നും ഭാവിയില്‍ കൂടുതല്‍ സൗകര്യമുള്ള സ്ഥലം കണ്ടെത്തി കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച് മെഗാ ദഫ് സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സഅദിയ മാനേജ്‌മെന്റ് കമ്മിറ്റിയംഗം കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി പറഞ്ഞു.

മീലാദ് പരിപാടിയുടെ സമാപന സംഗമത്തില്‍ സയ്യദ് ഹിബത്തുല്ലാഹ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബിന്റെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഹനീഫ അനീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, പി ടി എ പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, നാസര്‍ ബന്താട്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, മുല്ലച്ചേരി അബ്ദുര്‍ റഹ് മാന്‍ ഹാജി, ഷറഫുദ്ദീന്‍ സഅദി, ഇബ്രാഹിം സഅദി, അഹ് മദ് ബെണ്ടിച്ചാല്‍, സി എച്ച് മുഹമ്മദ് ഇഖ്ബാല്‍, ഇല്യാസ് വൈറ്റ് സോണ്‍, മുസ്തഫ, വൈസ് പ്രിന്‍സിപ്പാള്‍ ആസിഫ് ഫാളിലി തുടങ്ങിയവര്‍ സംബന്ധിച്ചു.

കഴിഞ്ഞ അധ്യയനവര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡ് നല്‍കി. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും ഖാലിദ് സഅദി നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Top-Headlines, news, Kerala, kasaragod, Students, PTA President, Welcome Speech, Inauguration, Principal, The Mega Dafmut has Conducted with 313 Students!- S TART disable copy paste -->  

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia