city-gold-ad-for-blogger

നീലേശ്വരം നഗരസഭാ പ്രദേശത്തെ റസ്റ്റോറന്റുകളിലും കൂള്‍ബാറുകളിലും ഇനി സ്റ്റീല്‍ സ്ട്രോ; പദ്ധതി സംസ്ഥാനത്ത് ആദ്യം

നീലേശ്വരം: (www.kasargodvartha.com 20.11.2019) നീലേശ്വരം നഗരസഭയില്‍ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി റസ്റ്റോറന്റുകളിലും കൂള്‍ബാറുകളിലും സ്റ്റീല്‍ സ്ട്രോ, സ്ട്രോ ക്ളീനിംഗ് ബ്രഷ്, മരത്തിന്റെ സ്പൂണ്‍ എന്നിവ ഉപയോഗിക്കുന്ന 'ഹരിത ശുചിത്വ നീലേശ്വരം' പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായിട്ടാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഈ പരിപാടിക്ക് നഗരസഭയില്‍ തുടക്കം കുറിച്ചത്.

ഹരിത ശുചിത്വ നീലേശ്വരം പദ്ധതിയുടെ ഭാഗമായി വ്യാപാരികള്‍ക്കും ഹോട്ടലുടമകള്‍ക്കും സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടിയില്‍  നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ സ്റ്റീല്‍ സ്ട്രോ, സ്ട്രോ ക്ളീനിംഗ് ബ്രഷ്, മരത്തിന്റെ സ്പൂണ്‍ എന്നിവ ഹോട്ടല്‍ ഉടമകള്‍ക്ക് കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ പി. കുഞ്ഞികൃഷ്ണന്‍, പി. മനോഹരന്‍, കെ വി സുധാകരന്‍, എ വി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സുബൈര്‍ പദ്ധതി വിശദീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി വിനോദ് സ്വാഗതവും, സി.വി. പ്രകാശന്‍ നന്ദിയും പറഞ്ഞു.

നീലേശ്വരം നഗരസഭാ പ്രദേശത്തെ റസ്റ്റോറന്റുകളിലും കൂള്‍ബാറുകളിലും ഇനി സ്റ്റീല്‍ സ്ട്രോ; പദ്ധതി സംസ്ഥാനത്ത് ആദ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, Nileshwaram, Hotel, Training, Programme, Steel straw in Neeleshwaram Hotels and restaurants

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia