Join Whatsapp Group. Join now!
Aster MIMS 10/10/2023

സമ്മാനപ്പാച്ചിലുമായി സ്‌കൂള്‍ ബസുകളും യാത്രയ്ക്ക് വഴികാട്ടാന്‍ വാട്‌സ് ആപ്പും; കൗമാര കലാമേളയക്ക് ഇനി ഒന്‍പത് നാള്‍

Kerela, kasaragod, Kanhangad, news, Trophy, school, Bus, Whatsapp, State, Railway station, Busstand, Insurance, Driver, Programme, Students, Vehicles, കേരള വാര്‍ത്ത, Kerela, kasaragod, Kanhangad, news, Trophy, school, Bus, Whatsapp, State, Railway station, Busstand, Insurance, Driver, Programme, Students, Vehicles, കേരള വാര്‍ത്ത, കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന 60-ാമത് സംസ്ഥാന കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്കെത്തുന്നവര്‍ക്കുള്ള യാത്ര സൗകര്യങ്ങള്‍ കാര്യക്ഷമമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംഘാടകര്‍.
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.11.2019) കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന 60-ാമത് സംസ്ഥാന കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്കെത്തുന്നവര്‍ക്കുള്ള യാത്ര സൗകര്യങ്ങള്‍ കാര്യക്ഷമമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സംഘാടകര്‍. റെയില്‍വേസ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും എത്തുന്ന മത്സരാര്‍ത്ഥികളെ സൗജന്യമായി വേദികളിലും, വിശ്രമ മുറികളിലും,പാചകപ്പുരയിലും എത്തിക്കാന്‍ സജ്ജമാക്കിയിരിക്കുന്നത് 30 സ്‌കൂള്‍ ബസുകള്‍. പെര്‍മിറ്റ്, ഇന്‍ഷൂറന്‍സ്, ഡ്രൈവറുടെ ലൈസന്‍സ് തുടങ്ങിയ രേഖകളെല്ലാം കൃത്യമായി പരിശോധിച്ച ശേഷം തിരഞ്ഞെടുത്ത 30 ബസുകളായിരിക്കും ഇത്തരത്തില്‍ സര്‍വ്വീസ് നടത്തുക. വേദികളില്‍ നിന്ന് വേദികളിലേക്കുള്ള അകലം യാത്രയില്‍ കുട്ടികളെ തളര്‍ത്താതിരിക്കാന്‍ ചില പരിപാടികളും യാത്രയോടൊപ്പം സംഘടിപ്പിക്കും. കാസര്‍കോടിന്റേയും കലോത്സവത്തിന്റേയും ചരിത്രം കോര്‍ത്ത പ്രശ്‌നോത്തരി നടത്തി അതിന് സമ്മാനം നല്‍കുന്ന രീതിയാണ് അവലംബിക്കുക.





കലോത്സവ നഗരിയിലേയ്ക്ക് വണ്ടി കയറുമ്പോള്‍ തന്നെ മത്സരാര്‍ത്ഥികള്‍ക്ക് വാട്‌സ്ആപ്പ് സന്ദേശം വഴി ബസ് ഡ്രൈവര്‍മാരെ ബന്ധപ്പെടാം. തീവണ്ടി അല്ലെങ്കില്‍ ബസില്‍ എത്തിച്ചേര്‍ന്ന ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് വേദികളിലേക്കും, വിശ്രമമുറികളിലേക്കും എത്തിച്ചേരാന്‍ ഇതുവഴി സാധിക്കും. ഓരോ വേദികളിലും 300 മുതല്‍ 500 വാഹനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രികാല മലയോര യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളും നിരത്തില്‍ ഇറങ്ങും. ഇനി കലോത്സവത്തിനായി ജില്ലയിലെത്തുന്നവര്‍ക്ക് സുരക്ഷിതമായിമായി തന്നെ യാത്ര ചെയ്യാമെന്ന് സംഘാടകര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerela, kasaragod, Kanhangad, news, Trophy, school, Bus, Whatsapp, State, Railway station, Busstand, Insurance, Driver, Programme, Students, Vehicles, State school kalolsavam; travelling facilities by organisation committee