Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സ്‌കൂള്‍ കലോത്സവം: ശ്രദ്ധേയമായി സാന്ദ്രയുടെ ശബ്ദം

അറുപതാമത് സ്‌കൂള്‍ കലോത്സവത്തിനായി പ്രചരണ കമ്മിറ്റി പുറത്തിറക്കിയ ഓഡിയോ സി ഡി വൈറലാകുന്നു Kerala, Kanhangad, State, School-Kalolsavam, News,State School Kalolsavam: Sandra's voice goes viral
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.11.2019) അറുപതാമത് സ്‌കൂള്‍ കലോത്സവത്തിനായി പ്രചരണ കമ്മിറ്റി പുറത്തിറക്കിയ ഓഡിയോ സി ഡി വൈറലാകുന്നു. ശബ്ദം കൊണ്ട് വാക്കുകള്‍ അച്ചടിയാക്കുന്ന പതിനാറുകാരി സാന്ദ്ര സജീവന്റെ ശബ്ദമാണ് ഉച്ചഭാഷിണിയിലൂടെ ശ്രദ്ധേയമാകുന്നത്. ഇടയ്ക്ക് ഊന്നലും സ്വരസ്ഥാനങ്ങളില്‍ ചില കയറ്റിറക്കങ്ങളും നല്‍കി സാന്ദ്രയുടെ ശബ്ദത്തില്‍ മേലാങ്കോട്ട് കുട്ടിക്കൂട്ടത്തിന്റെ കൊട്ടിപ്പാട്ടിന് വേണ്ടി പബ്ലിസ്റ്റി കമ്മിറ്റി പുറത്തിറക്കിയ സിഡി ഹിറ്റായതോടെയാണ് ജില്ലയിലുടനീളം പ്രചരണത്തിനു വേണ്ടി പ്രത്യേകം സി ഡി തയ്യാറാക്കിയത്.

മൂന്ന് ദിവസം പ്രത്യേക വാഹനത്തില്‍ ജില്ലയിലുടനീളം സാന്ദ്രയുടെ മാന്ത്രിക ശബ്ദം കേള്‍പ്പിക്കാനാണ് പ്രചരണ കമ്മിറ്റി തീരുമാനം. മഴവില്‍ ചന്തം കൊണ്ട് വിസ്മയം തീര്‍ക്കുന്ന കാഞ്ഞങ്ങാടിന്റെ മണ്ണില്‍ വിരുന്നെത്തിയ കലോത്സവത്തെ സ്‌നേഹപൂമഴ കൊണ്ട് നെഞ്ചോട് ചേര്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ട് തുടങ്ങുന്ന സി ഡി യില്‍ കാസര്‍കോട് പ്രതിഭകളെയെല്ലാം വിശേഷണങ്ങളോടെ പരാമര്‍ശിക്കുന്നുണ്ട്. ബയലാട്ടത്തിന്റെയും പൂരക്കളിയുടെയും തെയ്യത്തിന്റെയും അലാമിക്കളിയുടെയും മംഗലം കളിയുടെയും കളിത്തട്ടില്‍ ഭാവ രാഗതാളലയ ചാരുത വിരിയിക്കുന്ന കലാമേളയിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊണ്ടാണ് സാന്ദ്രയുടെ ഒരു മണിക്കൂര്‍ നീളുന്ന നാദവിസ്മയം അവസാനിക്കുന്നത്.

Kerala, Kanhangad, State, School-Kalolsavam, News,State School Kalolsavam: Sandra's voice goes viral

പ്രചരണ വിഭാഗം ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കണ്‍വീനര്‍ ജിജി തോമസ്, വൈസ്‌ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, ഡോ. കൊടക്കാട് നാരായണന്‍, സജീവന്‍ ഈയ്യക്കാട് എന്നിവരാണ് സാങ്കേതിക സഹായം. പയ്യന്നൂര്‍ ലാംബാംബ സ്റ്റുഡിയോയിലായിരുന്നു റിക്കാര്‍ഡിംഗ്. ഒമ്പത് വര്‍ഷമായി രാജേഷ് തൃക്കരിപ്പൂരിന്റെ കീഴില്‍ സംഗീതം അഭ്യസിക്കുന്ന സാന്ദ്രയ്ക്ക് തെരെഞ്ഞെടുപ്പും കളിയാട്ടങ്ങളും എത്തിയാല്‍ തിരക്ക് പിടിച്ച സമയമാണ്. തൃക്കരിപ്പൂര്‍ സൗത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ സാന്ദ്ര ഇതിനകം തന്നെ നിരവധി ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ ലളിതഗാനത്തില്‍ സമ്മാനം നേടിയ ഈ കൊച്ചു മിടുക്കി വി വി സജീവന്റെയും കെ. സുഷയുടെയും മകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kanhangad, State, School-Kalolsavam, News,State School Kalolsavam: Sandra's voice goes viral