ശുദ്ധജലമൊരുക്കുന്നതിനായി വാട്ടര്‍ അഥോറിറ്റിയുടെ പരിശോധന, വൃത്തിയുള്ള ടോയ്‌ലെറ്റുകള്‍, ശുചി മുറികള്‍ തുടങ്ങിയവ ഒരുങ്ങിത്തുടങ്ങി; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ക്ഷേമം ഉറപ്പുവരുത്താന്‍ സ്‌കൂളുകള്‍

ശുദ്ധജലമൊരുക്കുന്നതിനായി വാട്ടര്‍ അഥോറിറ്റിയുടെ പരിശോധന, വൃത്തിയുള്ള ടോയ്‌ലെറ്റുകള്‍, ശുചി മുറികള്‍ തുടങ്ങിയവ ഒരുങ്ങിത്തുടങ്ങി; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ക്ഷേമം ഉറപ്പുവരുത്താന്‍ സ്‌കൂളുകള്‍

കാസര്‍കോട്: (www.kasargodvartha.com 08.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നഗരത്തിലെത്തുന്ന കലാകാരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ വേദികളിലേയും, താമസസ്ഥലത്തേയും സ്‌കൂള്‍ അധികാരികളും, പി ടി എ, വികസന സമിതി, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ സജീവമായി. ശുദ്ധജലമൊരുക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുടെ പരിശോധന, വൃത്തിയുള്ള ടോയ്‌ലെറ്റുകള്‍, ശുചി മുറികള്‍ തുടങ്ങിയവ ഒരുങ്ങിത്തുടങ്ങി.

വെല്‍ഫെയര്‍ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ക്ഷേമവും, സുരക്ഷയും ശാസ്ത്രീയമായി ഒരുക്കാന്‍ തീരുമാനിച്ചു. ഹോസ്ദുര്‍ഗ് എ ഇ ഒ ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി അസീസ് പദ്ധതികള്‍ വിശദീകരിച്ചു.

ഫുഡ് സേഫ്റ്റി ഓഫീസര്‍ ഹേമാംബിക, എസ് എം സി സെക്രട്ടറി ബാബു മാസ്റ്റര്‍, ലെയ്‌സണ്‍ ഓഫീസര്‍ രഘുറാം, കരുണാകരന്‍, ജയശ്രീ, വൈസ് ചെയര്‍മാന്‍ ഗഫൂര്‍, കൗണ്‍സിലര്‍മാരായ ശാരദ, സാവിത്രി, വാസന്തി, സരസ്വതി, ഉഷ, അബ്ദുര്‍ റഹ് മാന്‍ എടച്ചാക്കൈ, വിവിധ സ്‌കൂള്‍ മേധാവികള്‍, പി ടി എ ഭാരവാഹികള്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam preparations
  < !- START disable copy paste -->