കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രശസ്ത പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ രുചിക്കൂട്ടില്‍ സദ്യ കെങ്കേമം. വിഭവ സമൃദ്ധമായ സദ്യ കഴിച്ച് കഴിഞ്ഞ് ചിലര്‍ മൊബൈല്‍ ഫോണുകള്‍ മറന്നുവെച്ചുപോയി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കൊവ്വല്‍ പള്ളിയിലിലുള്ള ഊട്ടു പുരയിലാണ് ഭക്ഷണം കഴിക്കുന്നതിനിടെ മൊബൈല്‍ ഫോണുകള്‍ മറന്നു വെച്ചത്.
സാംസംഗ് കമ്പനിയുടെ ഏറ്റവും പുതിയ രണ്ടു ഫോണുകളാണ് ഭക്ഷണം കഴിച്ച ടേബിളില്‍ നിന്ന് അടുക്കളയിലെ സംഘാടകര്‍ക്ക് ലഭിച്ചത്. ഉച്ചയ്ക്ക് 12 മണിമുതല്‍ ആരംഭിച്ച ഭക്ഷണ വിതരണത്തിന്റെ ആദ്യ പന്തിയില്‍ ഇരുന്നവരാണ് ഫോണുകള്‍ മറന്നു വെച്ചത്.
ഇതോടെ ഭക്ഷണം കഴിക്കാനായി ഊട്ടു പുരയില്‍ എത്തുന്നവര്‍ അവരുടെ ഫോണുകള്‍ സൂക്ഷിക്കണമെന്ന് സംഘാടകര്‍ ഇടയ്ക്കിടെ ഓര്‍മപെടുത്തി.
മോഹനന്‍ നമ്പൂതിരിയുടെ മേല്‍ നോട്ടത്തില്‍ തയ്യാറാക്കയ ഭക്ഷണം ആദ്യ ദിനം കെങ്കേമമായിരുന്നു.
വെള്ളച്ചോറും സാമ്പാറും. പുളുശ്ശേരിയും തോരനും പപ്പടവും കഴിച്ചവര്‍ കാസര്‍കോടന്‍ സ്‌പെഷ്യലായ ഗോളികയും അട പ്രഥമനും ഊട്ടു പുരയില്‍ കലോത്സവത്തിന്റെ രുചി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kanhangad, Kerala, School-Kalolsavam, kalolsavam, kasaragod, Trending, Kalolsavam 2019, kalakoot, < !- START disable copy paste -->