കാസര്‍കോട്: (www.kasargodvartha.com 18.11.2019) 60 -ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം പളളിക്കര ബീച്ചില്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യത്യസ്ഥ പരിപാടികള്‍ സംഘടിപ്പിച്ചു. കലോത്സവത്തിന്റെ ചരിത്രത്തിലാധ്യമായി മെഗാ പട്ടമുയര്‍ന്നു. പട്ടമുയര്‍ന്നതിലൂടെ കലോത്സവത്തിന് വന്‍ പ്രചരണമാണ് ലഭിച്ചതെന്നും കലോത്സവ ചരിത്രത്തിന്റെ പുതിയ അധ്യായമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പബ്ലിസിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു.
തെയ്യങ്ങളുടെ നാടായ കാസര്‍കോട് റെക്കോര്‍ഡ് ഭേദിച്ച മണല്‍ശില്‍പം മറ്റു ജില്ലകള്‍ക്ക് മാതൃകയായെന്ന് മണല്‍ശില്‍പം ഉദ്ഘാടനം ചെയ്ത കെ. കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. തുടര്‍ന്ന് നടന്ന നാടന്‍ കലാമേള കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തു.
പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി പുഷ്പ, ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജിജി തോമസ്, വൈസ് ചെയര്‍മാന്മാരായ സുകുമാരന്‍ പൂച്ചക്കാട്, കേവീസ് ബാലകൃഷ്ണന്‍, സി എം കുഞ്ഞബ്ദുല്ല, റോട്ടറി ക്ലബ് സെക്രട്ടറി അഡ്വ. എ.രാധാകൃഷ്ണന്‍, സി.പി. ഫൈസല്‍, സി.പി.സുബൈര്‍, പി.രതിഷ് മാസ്റ്റര്‍, പ്രവീണ്‍ കുമാര്‍, പ്രിന്‍സ് മോന്‍ ഇ.പി. മുഹാജിര്‍ കെ.എസ്. എന്നിവര്‍ സംസാരിച്ചു.
30 മീറ്റര്‍ നീളത്തില്‍ റിക്കാര്‍ഡ് മണല്‍ ശില്‍പത്തിന് ശില്‍പ്പികളായ രവി പിലിക്കോട്, ശ്യാമ ശശി, ഇ.വി.അശോകന്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ 60 കലാകാരന്‍മാര്‍ നേതൃത്വം നല്‍കി. പളളിക്കര ഗുരു വാദ്യസംഘം ശിങ്കാരിമേളവും, കേരള ഫോക്ലോര്‍ അക്കാദമി വജ്ര ജൂബിലി പുരസ്‌ക്കാരം നേടിയ കലാകാരന്മാര്‍ നടന്‍ പാട്ടും അവതരിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, School-Kalolsavam, Kanhangad, State School Kalolsavam: made sand sculpture
< !- START disable copy paste -->