Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് ഐ രഘുനാഥന്റെ മരണം ചികിത്സാപിഴവ് മൂലമെന്ന് പരാതി; ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട് എ ആര്‍ ക്യാമ്പിലെ എസ് ഐയും നീലേശ്വരം പടിഞ്ഞാറ്റംകൊവ്വലിലെ കുഞ്ഞാരമന്‍ നായരുടെ മകനുമായ എം രഘുനാഥന്‍ Kasaragod, Kerala, news, Top-Headlines, Death, Police, case, SI Raghunadhan's death; Brother lodges Complaint against doctor
കാസര്‍കോട്: (www.kasargodvartha.com 14.11.2019) കാസര്‍കോട് എ ആര്‍ ക്യാമ്പിലെ എസ് ഐയും നീലേശ്വരം പടിഞ്ഞാറ്റംകൊവ്വലിലെ കുഞ്ഞാരമന്‍ നായരുടെ മകനുമായ എം രഘുനാഥന്‍ (54)ആണ് മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് സഹോദരന്‍ രഞ്ജിത്തിന്റെ പരാതി. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍ അബ്ദുല്‍ മന്‍സൂറിനെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

ഒക്ടോബര്‍ 16നാണ് മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് രഘുനാഥന്‍ മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രഘുനാഥന്‍ 13 ന് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് രണ്ടു ദിവസം കഴിഞ്ഞ് മംഗളൂരുവിലെ ആശുപത്രിയിലെത്താനും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടര്‍ എത്തിയില്ലെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Related News:
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ എസ് ഐ കുഴഞ്ഞുവീണു മരിച്ചു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Death, Police, case, SI Raghunadhan's death; Brother lodges Complaint against doctor
  < !- START disable copy paste -->