കാസര്‍കോട്: (www.kasargodvartha.com 06.11.2019) ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രമേശന്‍- ഫമീന ദമ്പതികളുടെ മകന്‍ ഷാനവാസിന്റെ (27) കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്നാം പ്രതി മൊഗ്രാല്‍ കെ കെ പുറത്തെ മുനവ്വിര്‍ ഖാസിം എന്ന മുന്ന (25)യ്‌ക്കെതിരെ 12 ഓളം കേസുകള്‍ നിലവിലുള്ളതായി പോലീസ് പറഞ്ഞു. വിദ്യാനഗര്‍, കാസര്‍കോട് സ്‌റ്റേഷന്‍ പരിധികളിലായാണ് ഇത്രയും കേസുകള്‍ നിലവിലുള്ളത്. രണ്ടാം പ്രതി നെല്ലിക്കുന്നിലെ ജയേന്ദ്രനെതിരെ (43) ഒമ്പത് കേസുകളും നിലവിലുള്ളതായി പോലീസ് അറിയിച്ചു.
ഷാനവാസിനെ കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ഡി വൈ എസ് പി പി പി സദാനന്ദന്‍, സി ഐ അബ്ദുര്‍ റഹീം, എസ് ഐ നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കൊട്ടാരക്കര സ്വദേശിയെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വെച്ച് സോഡാ കുപ്പി കൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് 307 വകുപ്പ് പ്രകാരം ജയേന്ദ്രനെതിരെ വധശ്രമക്കേസ് നിലവിലുണ്ട്. മുന്ന കാസര്‍കോട്ടെ കഞ്ചാവ് മൊത്ത വിതരണക്കാരനാണെന്നും പോലീസ് വെളിപ്പെടുത്തി.
കൊലപാതകവുമായി ബന്ധപ്പെട്ട് കുമ്പള സ്വദേശിയായ ഒരാളെ പിടികിട്ടാനുണ്ട്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. അതേസമയം ഷാനവാസിനെ കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെത്താനും പോലീസ് അന്വേഷണം നടത്തിവരികയാണ്. കത്തി വാങ്ങിയ ചട്ടഞ്ചാലിലെ കടയില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ഷാനവാസും മുന്നയും ജയേന്ദ്രനും മറ്റൊരു പ്രതിയും ഒന്നിച്ചിരുന്ന് മദ്യപിക്കുകയും ഇതിനിടയില്‍ കഞ്ചാവ് ഇടപാടിന്റെ പേരില്‍ പണം കിട്ടണമെന്ന് ഷാനവാസ് ആവശ്യപ്പെട്ടതാണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വയറിന്റെ ഇടത് ഭാഗത്ത് ഒറ്റക്കുത്തിലാണ് ഷാനവാസിനെ കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കിണറ്റിലെറിഞ്ഞ് സംഘം രക്ഷപ്പെടുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിലും പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലുമാണ് കുത്തേറ്റ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയത്. കൊല നടന്ന് 25 ദിവസത്തിനു ശേഷമാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുക്കാനായത്. കിണറ്റില്‍ നിന്നും അഴുകിയ മൃതദേഹം പുറത്തെടുത്തപ്പോള്‍ തലയൊഴികെ ബാക്കി ഭാഗങ്ങളെല്ലാം കൃത്യമായി ലഭിച്ചതു കൊണ്ടാണ് കൊലപാതകം തെളിഞ്ഞതെന്നും പോലീസ് പറഞ്ഞു. ഒക്ടോബര്‍ 20ന് ആനവാതുക്കല്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് ഷാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, Shanavas murder; Police investigation for find Knife
< !- START disable copy paste -->