Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് നഗരത്തില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലും മൊത്തവിതരണ കടയിലും കവര്‍ച്ച; പ്രതികള്‍ സി സി ടി വിയില്‍ കുടുങ്ങി, പോലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട് നഗരത്തില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലും മൊത്തവിതരണ കടയിലും കവര്‍ച്ച. പഴയ ബസ് സ്റ്റാന്‍ഡിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലും, മാര്‍ക്കറ്റ് Kasaragod, Kerala, news, Top-Headlines, Robbery, case, Crime, Robbery in Shops at Kasaragod Town
കാസര്‍കോട്: (www.kasargodvartha.com 06.11.2019) കാസര്‍കോട് നഗരത്തില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലും മൊത്തവിതരണ കടയിലും കവര്‍ച്ച. പഴയ ബസ് സ്റ്റാന്‍ഡിലെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലും, മാര്‍ക്കറ്റ് റോഡിലെ അബ്ദുല്ല സൂപ്പര്‍ മാര്‍ക്കറ്റ് എന്ന മൊത്ത വിതരണ കടയിലുമാണ് ബുധനാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.



മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ സി സി ടി വിയില്‍ നിന്നും രണ്ടു പേര്‍ പൂട്ടുപൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കവര്‍ച്ചയ്ക്കുപയോഗിച്ച പുത്തന്‍ ബോക്‌സ് അടക്കമുള്ള കട്ടറും, കമ്പിപ്പാരയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എരുതുംകടവിലെ കുഞ്ഞാമു, കോട്ടയം സ്വദേശി ബഷീര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്. ഇവിടെ നിന്നും 40,000 ത്തോളം രൂപ നഷ്ടപ്പെട്ടതായി പറയുന്നു. സാധനങ്ങള്‍ കവര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

തളങ്കരയിലെ അന്‍വര്‍ സാദത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് അബ്ദുല്ല സൂപ്പര്‍മാര്‍ക്കറ്റ്. ഇവിടെ നിന്നും പണവും സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Robbery, case, Crime, Robbery in Shops at Kasaragod Town

  < !- START disable copy paste -->