Join Whatsapp Group. Join now!
Aster MIMS 10/10/2023

റിട്ട. അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ച; പതിനെട്ടര പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു, മോഷണം നടന്നത് മംഗളൂരുവിലെ മകളുടെ വീട്ടില്‍ പോയ സമയം, പൂട്ട് പൊളിക്കാനുപയോഗിച്ച മഴു കണ്ടെത്തി

റിട്ട. അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ച. പതിനെട്ടര പവന്‍ സ്വര്‍ണവും ഒരു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. ബദിയടുക്ക ചെന്നാര്‍കട്ടയിലെ ചന്ദ്രകല ടീച്ചറുടെ Badiyadukka, Kerala, news, house-robbery, Teacher, Mangalore, gold, cash, Missing, Robbery in house at Badiyadukka
ബദിയടുക്ക: (www.kasargodvartha.com 02.11.2019) റിട്ട. അധ്യാപികയുടെ വീട്ടില്‍ കവര്‍ച്ച. പതിനെട്ടര പവന്‍ സ്വര്‍ണവും ഒരു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. ബദിയടുക്ക ചെന്നാര്‍കട്ടയിലെ ചന്ദ്രകല ടീച്ചറുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് ചന്ദ്രകല മംഗളൂരുവിലെ മകളുടെ വീട്ടില്‍ പോയിരുന്നു. വീടിന്റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 31ന് രാത്രി തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്.


വീടിന്റെ മുന്‍വശത്തെ വാതിലും തകര്‍ത്ത നിലയിലായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കവര്‍ച്ചക്കാരുടെതെന്ന് സംശയിക്കുന്ന വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീടിന്റെ പൂട്ട് പൊളിക്കാന്‍ ഉപയോഗിച്ച മഴു വീടിന് മുന്‍വശത്ത് കണ്ടെത്തി.


കാസര്‍കോട് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലും അധ്യാപികയുമായിരുന്ന ചന്ദ്രകല സര്‍വ്വീസില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതം നയിച്ചു വരികയാണ്. ചന്ദ്രകലയുടെ ഭര്‍ത്താവ് സതീശന്‍ നാല് വര്‍ഷം മുമ്പുണ്ടായ ബൈക്കപകടത്തില്‍ മരിച്ചിരുന്നു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Badiyadukka, Kerala, news, house-robbery, Teacher, Mangalore, gold, cash, Missing, Robbery in house at Badiyadukka
  < !- START disable copy paste -->