Join Whatsapp Group. Join now!
Aster MIMS 10/10/2023

വിനോദ സഞ്ചാരകേന്ദ്രങ്ങളായ റാണിപുരം-കോട്ടഞ്ചേരി മലനിരകളെ ബന്ധിപ്പിച്ച് കേബിള്‍ കാര്‍ പദ്ധതി; സാധ്യതാപഠനത്തിന് ഭരണാനുമതിയായി

കേരളത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ റാണിപുരത്തെയും കോട്ടഞ്ചേരിയെയും ബന്ധിപ്പിച്ച് കേബിള്‍ കാര്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ Kasaragod, Kerala, news, Tourism, Ranipuram, Top-Headlines, Ranipuram-Kottancheri cable car project approved by Kasargod development package district committee
കാസര്‍കോട്: (www.kasargodvartha.com 17.11.2019) കേരളത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ റാണിപുരത്തെയും കോട്ടഞ്ചേരിയെയും ബന്ധിപ്പിച്ച് കേബിള്‍ കാര്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാധ്യതാപഠനത്തിന് ഭരണാനുമതിയായി. കാസര്‍കോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് സാധ്യതാപഠനത്തിനായി 5.78 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയത്.

കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം മലനിരകളും തലക്കാവേരിയോട് ചേര്‍ന്നു സ്ഥിതിചെയ്യുന്ന കോട്ടഞ്ചേരി മലനിരകളും ബന്ധിപ്പിക്കുന്ന കേബിള്‍ കാര്‍ പദ്ധതി നടപ്പിലായാല്‍ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് തന്നെ ഉണര്‍വേകാനാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങളായ റാണിപുരം-കോട്ടഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്.

കേബിള്‍ കാര്‍ നിര്‍മിക്കുന്നതിനുള്ള പ്രോജകട് കാസര്‍കോട് ജില്ലയില്‍ സാധ്യമാണോ എന്ന് പരിശോധിക്കുന്നതിനുള്ള സര്‍വ്വേ നടത്താനാണ് 5.78 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ നിര്‍മിതി കേന്ദ്രവുമായി സഹകരിച്ച് ഒരു കിലോ മീറ്റര്‍ വീതിയുള്ള രണ്ട് ഇടനാഴികളില്‍ സര്‍വ്വേ നടത്തനാണ് തീരുമാനമായിരിക്കുന്നത്. രണ്ട് കിലോ മീറ്റര്‍ നീളവും 500 മീറ്റര്‍ വീതിയും വരുന്ന റാണീപുരം-കോട്ടഞ്ചേരി ഇടനാഴിയും 10 കി.മീറ്റര്‍ നീളവും 500 മീറ്റര്‍ വീതിയും വരുന്ന റാണീപുരം-ഇടക്കാനം ഇടനാഴിയിലുമാണ് സാധ്യതാപഠനം നടത്തുക.

ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, സ്പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്മോഹന്‍, മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Tourism, Ranipuram, Top-Headlines,  Ranipuram-Kottancheri cable car project approved by Kasargod development package district committee < !- START disable copy paste -->