Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കേസെടുത്തു

യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആദൂര്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് case, news, Kerala, Hanged, Death, Police, case, Trending, Raihana's death: Case registered on unnatural death
ആദൂര്‍: (www.kasargodvartha.com 17.11.2019)  യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആദൂര്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബെള്ളൂര്‍ നാട്ടക്കല്ല് മറയംകുന്നില്‍ ആദം ജുനൈദിന്റെ ഭാര്യആഇശത്ത് റൈഹാന(25)യെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


അവധിക്ക് നാട്ടിലെത്തിയിരുന്ന ആദം ജുനൈദ് ഒരുമാസം മുമ്പാണ് ഗള്‍ഫിലേക്ക് തിരിച്ചുപോയത്. ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച ശേഷം കിടപ്പുമുറിയില്‍ കയറി വാതിലടച്ച റൈഹാന പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നുവര്‍ഷം മുമ്പാണ് ആദം ജുനൈദ് മധൂര്‍ ഉളിയത്തടുക്കയിലെ അബ്ദുല്ല-മിസ്രിയ ദമ്പതികളുടെ മകളായ റൈഹാനയെ വിവാഹം ചെയ്തത്. റജ് വ ഏകമകളാണ്. സഹോദരങ്ങള്‍: ആബിദ, സുഹ്‌റാബി, ഫര്‍ഹാന.

Related News: 

യുവതി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: case, news, Kerala, Hanged, Death, Police, case, Trending, Raihana's death: Case registered on unnatural death   < !- START disable copy paste -->