മഞ്ചേശ്വരം: (www.kasargodvartha.com 1.11.2019) റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്നും ഇന്ധനം മോഷ്ടിക്കുന്ന മൂന്നംഗ സംഘം കുടുങ്ങി. നെല്ലിക്കട്ടയിലെ മുഹമ്മദലി (26), കര്‍ണാടക ബണ്ട്വാള്‍ സ്വദേശികളായ നവാസ് (23), ഹാരിസ് (21) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ തൂമിനാടില്‍ വെച്ച് വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്.
സംശയസാഹചര്യത്തില്‍ ഇന്നോവ കാറില്‍ കറങ്ങുന്നത് കണ്ട ഇവരെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇന്ധനം മോഷ്ടിച്ചതായുള്ള വിവരം ലഭിച്ചത്. കുമ്പളയില്‍ നിര്‍ത്തിയിട്ട രണ്ട് ജെ സി ബികളില്‍ നിന്ന് 150 ലിറ്റര്‍ ഡീസലും, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് 200 ലീറ്റര്‍ ഡീസലും മോഷ്ടിച്ചത് ഇവരാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരുന്നതായും മറ്റു സ്ഥലങ്ങളിലെ ഇന്ധന മോഷണത്തിലും ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരുന്നതായും പോലീസ് അറിയിച്ചു. പിടിയിലായവരെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, Karnataka, Manjeshwaram, news, Road, Vehicles, Police, Petrol, Kumbala, arrest, Petrol robbers arrested by Police