Join Whatsapp Group. Join now!
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊല: കേസിന്റെ കുറ്റപത്രമുള്‍പെടെയുള്ള ഫയലുകള്‍ സി ബി ഐക്ക് കൈമാറി

പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമുള്‍പെടെയുള്ള Kasaragod, Kerala, news, CBI, Periya, Murder, Murder-case, Periya double murder: Case file handed over to CBI
കാസര്‍കോട്: (www.kasargodvartha.com 01.11.2019) പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമുള്‍പെടെയുള്ള ഫയലുകള്‍ സി ബി ഐക്ക് കൈമാറി. മുഴുവന്‍ ഫയലുകളും സി ബി ഐക്ക് കൈമാറിയ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഇനി ജില്ലാ കോടതിക്കു പരിഗണിക്കാനാവില്ല.

കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് സെപ്തംബര്‍ 30നാണ് കേസ് സി ബി ഐക്ക് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവായത്. കേസില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്നോടിയായി കേസിന്റെ രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി ജില്ലാ കോടതിയില്‍ നിന്നു നേരത്തെ സി ബി ഐ വാങ്ങിയിരുന്നു.

സി ബി ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ അനുവദിച്ചിട്ടില്ല. ഇതിനിടയിലാണ് ബാക്കി ഫയലുകളും ആവശ്യപ്പെട്ടു ജില്ലാ കോടതിയില്‍ സി ബി ഐ അപേക്ഷ നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, CBI, Periya, Murder, Murder-case, Periya double murder: Case file handed over to CBI
  < !- START disable copy paste -->