പഴയങ്ങാടി താലൂക്ക് ആശുപത്രി ഔദ്യോഗിക കാര്യാലയത്തിനു വേണ്ടി നിര്‍മിച്ച കെട്ടിടം പ്രവര്‍ത്തന സജ്ജമാകാതെ തുടരുന്നു

പഴയങ്ങാടി താലൂക്ക് ആശുപത്രി ഔദ്യോഗിക കാര്യാലയത്തിനു വേണ്ടി നിര്‍മിച്ച കെട്ടിടം പ്രവര്‍ത്തന സജ്ജമാകാതെ തുടരുന്നു

പഴയങ്ങാടി: (www.kasargodvartha.com 10.11.2019) ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും പഴയങ്ങാടി താലൂക്ക് ആശുപത്രി ഔദ്യോഗിക കാര്യാലയത്തിനു വേണ്ടി നിര്‍മിച്ച കെട്ടിടം പ്രവര്‍ത്തന സജ്ജമാകാതെ തുടരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉയര്‍ത്തിയ കെട്ടിടമാണ് പരിഗണന നല്‍കാതെ പൂട്ടിക്കിടക്കുന്നത്. കെട്ടിടത്തിന്റെ പ്രവര്‍ത്തനത്തില്‍ അധികൃതര്‍ മൗനം പാലിക്കുന്നത് പ്രതിഷേധത്തിന് വഴിയൊരുക്കി.

21.58 ലക്ഷം രൂപ ചെലവഴിച്ച് പണിത കെട്ടിടത്തിന്റെ ഉദ്ഘാടനവും ഗംഭീമായി തന്നെയാണ് നടത്തിയിരുന്നത്. ഇപ്പോഴും താലൂക്കാശുപത്രി ഔദ്യോഗിക കാര്യാലയം പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒമ്പത് കോടി രൂപ ചെലവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ട്. കെട്ടിടത്തിന്റെ നിര്‍മാണത്തിനാവിശ്യമായ സാധനസാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത് താലൂക്കാശുപത്രി ഔദ്യോഗിക കാര്യാലയത്തിനായി നിര്‍മിച്ച കെട്ടിത്തിലാണ്. പഴയങ്ങാടി താലൂക്ക് ആശുപത്രി ഔദ്യോഗിക കാര്യാലയത്തിനു വേണ്ടി നിര്‍മിച്ച ഈ കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കണെമന്ന ആവശ്യം ശക്തമായി തുടരുന്നു.

Kerala, Kannur, news, hospital, Childrens, Woman, Pazhayangadi taluk hospital in Kannur

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, Kannur, news, hospital, Childrens, Woman, Pazhayangadi taluk hospital in Kannur