കാസര്‍കോട്: (www.kasargodvartha.com 15.11.2019) തെയ്യം സ്വത്വം-സംസ്‌കാരം-ടൂറിസം എന്ന വിഷയത്തില്‍ ബിആര്‍ഡിസി ഏകദിന സെമിനാര്‍ നടത്തും. ബിആര്‍ഡിസിയുടെയും കല്യോട്ട് പെരുങ്കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തെയ്യത്തിന്റെ പുരാവൃത്തവും അനുഷ്ഠാന സ്വഭാവത്തിലെ പ്രത്യേകതകളും കലര്‍പ്പില്ലാതെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തെയ്യത്തിന്റെ സ്വത്വവും വിശ്വാസതനിമയും ചോരാതെ നാടിന്റെ സംസ്‌കാരിക മൂല്യങ്ങളെക്കുറിച്ചറിയുന്നതിനായി ഉത്തര മലബാറിലെ വിവിധ സ്ഥലങ്ങളിലായി സെമിനാര്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കല്ല്യോട്ട് ഭഗവതി ക്ഷേത്ര കഴകത്തില്‍ കല്ല്യോട്ട് ഭഗവതി കഴകം പെരുങ്കളിയാട്ട മഹോത്സവ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വയലപ്പറം നാരായണന്റെ അധ്യക്ഷതയില്‍ ബിആര്‍ഡിസി മാനേജിങ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. തെയ്യം നടക്കുന്ന ക്ഷേത്രങ്ങളിലും കാവുകളിലും തറവാടുകളിലും വിനോദ സഞ്ചാരികളെ എത്തിക്കാനും അനുഷ്ഠാനങ്ങളുടെയും ആചാര വിശ്വാസങ്ങളുടെയും യഥാര്‍ത്ഥമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ബിആര്‍ഡിസി ലക്ഷ്യമിടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, Theyyam, Seminar, Inauguration, One day seminar of BRDC about Theyyam