തൃക്കരിപ്പൂര്‍: (www.kasargodvartha.com 04.11.2019) ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വീടിന് മുന്നിലൂടെ ഒരു കറുത്ത കാര്‍ ചുറ്റിക്കറങ്ങിയതായി നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ കാറിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറയുന്നു.
ശനിയാഴ്ച രാത്രിയാണ് തൃക്കരിപ്പൂര്‍ കക്കുന്നത്ത് റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പി കൃഷ്ണന്റെ മകള്‍ ദീപയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച വളകള്‍, മാല, കമ്മല്‍ തുടങ്ങി 19 പവനിലധികം വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. വൈകിട്ട് വീട് പൂട്ടി ദീപ ഉദിനൂരിലെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തുകയും പിന്നീട് തിരിച്ചെത്തി വീട്ടില്‍ കയറാതെ തൊട്ടടുത്ത വിവാഹ വീട്ടിലേക്കും പോയി. രാത്രി ഒമ്പത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Police, Robbery, case, Investigation, Car, Ornaments, Robbery case; Police investigation Tighten