city-gold-ad-for-blogger

നബിദിന റാലിക്ക് അയ്യപ്പ ക്ഷേത്ര ഭാരവാഹികളുടെ സ്വീകരണം

ഒടയംചാല്‍: (www.kasargodvartha.com 10.11.2019) ഒടയംചാലില്‍ നബിദിന റാലിക്ക് ഒടയംചാല്‍ ശ്രീ ധര്‍മ്മശാസ്താ ഭജനമന്ദിരം ഭാരവാഹികളുടെ സ്വീകരണം. പ്രസിഡന്റ് ആലടുക്കം രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം നല്‍കിയത്. ഒടയംചാല്‍ ബദരിയ്യ മുസ്ലീം ജമാഅത്ത് സംഘടിപ്പിച്ച നബിദിനറാലിക്ക് നേതൃത്വം നല്‍കിയ ഭാരവാഹികളെയും നബിദിന റാലിയില്‍ അണിനിരന്ന മദ്രസ അധ്യാപകരേയും കുട്ടികളെയും നബിദിന ആശംസകള്‍ നേര്‍ന്നു സ്വീകരിച്ചു.

നബിദിന റാലിക്ക് അയ്യപ്പ ക്ഷേത്ര ഭാരവാഹികളുടെ സ്വീകരണം


മതസൗഹാര്‍ദ്ദം വാക്കുകളിലല്ല പ്രവര്‍ത്തിയിലാണെന്ന് തെളിയിച്ച് മാതൃകയായിരുക്കുകയാണ് അയ്യപ്പ ക്ഷേത്രം ഭാരവാഹികള്‍. സ്വീകരണത്തിന് ശേഷം മധുരപലഹാരങ്ങളും മധുര പാനീയങ്ങളും വിതരണം ചെയ്തു. സെക്രട്ടറി സന്തോഷ് കല്ലറല്‍, വിനോദ് പാക്കം, സുരേഷ് ആലടുക്കം, മനോജ് മൂത്താടി, കൃഷ്ണന്‍കുട്ടി മൂത്താടി, കുമാരന്‍ ചുള്ളിയറോട്ട്, മാതൃസമിതി പ്രസിഡണ്ട് വത്സലകുമാരി ഒടയംചാല്‍, ചന്ദ്രന്‍ ചെന്തളം, മനോജ് ഓലക്കര, മാധവന്‍ ചെന്തളം, മനോജ് കല്ലറല്‍,അനൂപ് പാക്കം, സന്തോഷ് വളപ്പില്‍, കുഞ്ഞിക്കൃഷ്ണന്‍ ചുള്ളിയറോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മദ്രസ അധ്യാപകരായ മുഹമ്മദ് റഫീഖ് ലത്തീഫി നൗഫല്‍ മൗലവി ജമാഅത്ത് പ്രസിഡണ്ട് ഇബ്രാഹിം ഹാജി മുഹമ്മദ് സെക്രട്ടറി കുഞ്ഞബ്ദുള്ള എന്നിവര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.

  നബിദിന റാലിക്ക് അയ്യപ്പ ക്ഷേത്ര ഭാരവാഹികളുടെ സ്വീകരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, news, Odayanchal, Muslim-league, religion, Nabidina rally; Reception of Ayyappa temple

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia