Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ മനുഷ്യ ക്രൂരതയുടെ തുടര്‍ച്ച; കീരികളെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍

തിരുവനന്തപുരത്ത് ഒരു ക്ലബ്ബില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ മനുഷ്യ ക്രൂരതയുടെ സമാനമായ തുടര്‍ച്ച കാസര്‍കോട് ജില്ലയിലെ Badiyadukka, news, Kerala, kasaragod, Animal, Killed
ബദിയടുക്ക: (www.kasargodvartha.com 15.11.2019) തിരുവനന്തപുരത്ത് ഒരു ക്ലബ്ബില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ മനുഷ്യ ക്രൂരതയുടെ സമാനമായ തുടര്‍ച്ച കാസര്‍കോട് ജില്ലയിലെ കുമ്പഡാജെയിലും. കുമ്പഡാജെ മാര്‍പ്പിനടുക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം ഒരു സ്വകാര്യവ്യക്തിയുടെ കൊപ്രഷെഡിനടുത്തുള്ള അക്കേഷ്യമരത്തിലാണ് ബുധനാഴ്ച വൈകിട്ടോടെ രണ്ട് കീരികളെ കൊന്ന് കെട്ടിത്തൂക്കിയനിലയില്‍ കണ്ടത്.

ഒരു കീരിയുടെ ജഡത്തിന് നാലുദിവസത്തെ പഴക്കമുണ്ട്. മറ്റേ കീരിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കവുമാണ്. വൈകുന്നേരങ്ങളില്‍ ഈ പ്രദേശം സമൂഹദ്രോഹികളുടെ താവളമാകുന്നുവെന്നും സംഭവത്തെ കാണിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരംനല്‍കിയതായും നാട്ടുകാര്‍ വ്യക്തമാക്കി.

Badiyadukka, News, Kerala, Kasaragod, Animal, Killed, Mongoose hanged to death

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Badiyadukka, News, Kerala, Kasaragod, Animal, Killed, Mongoose hanged to death