Join Whatsapp Group. Join now!
Aster MIMS 10/10/2023

യുഎപിഎ ഇരുതല മൂര്‍ച്ചയുള്ള ആയുധം: മന്ത്രി എ കെ ബാലന്‍; ഇടത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയതില്‍ പ്രതിഷേധം കത്തുന്നു

Kerala, Thiruvananthapuram, news, Minister, Police, case, UAPA, A.K balan, Arrest, FIR, Minister AK Balan against UAPA ഇടത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയ സംഭവം വിവാദമായതിന് പിന്നാലെ പോലീസിനെതിരെ ഇടതുപക്ഷ നേതാക്കള്‍
തിരുവനന്തപുരം: (www.kasargodvartha.com 03.11.2019) ഇടത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് യുഎപിഎ ചുമത്തിയ സംഭവം വിവാദമായതിന് പിന്നാലെ പോലീസിനെതിരെ ഇടതുപക്ഷ നേതാക്കള്‍ രംഗത്ത്. യുഎപിഎ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണെന്നും കേസില്‍ പോലിസ് എഫ്‌ഐആര്‍ ഇടുമ്പോള്‍ തന്നെ നല്ല ശ്രദ്ധ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പോലിസിന് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അന്തിമ തീരുമാനമെന്നും അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പോലീസിനെതിരെ രംഗത്തെത്തിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കകത്തു നിന്നുതന്നെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ പോലിസിന് നിര്‍ദേശം നല്‍കിട്ടുണ്ട്. അതേസമയം കൃത്യമായ തെളിവുണ്ടെന്നും യുഎപിഎ പിന്‍വലിക്കില്ലെന്നുമാണ് ഐജിയുടെ വാദം.

കഴിഞ്ഞ ദിവസമാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകരായ അലന്‍ ശുഐബ്, ത്വാഹ ഫസല്‍ എന്നീവരെ കോഴിക്കോട് പന്തീരങ്കാവില്‍ വെച്ച് അറസ്റ്റ് ചെയ്തത്. പിന്നീട് പരിശോധനയില്‍ ലഘുലേഖകള്‍ കണ്ടെത്തിയെന്ന് കാട്ടി യുഎപിഎ ചുമത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, news, Minister, Police, case, UAPA, A.K balan, Arrest, FIR, Minister AK Balan against UAPA