Join Whatsapp Group. Join now!
Aster MIMS 10/10/2023

വനിതകളുടെ കരുത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ വനിതാ സംഗമം

വനിതകളുടെ കരുത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ വനിതാ സംഗമം കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്നു. സ്ത്രീ Kasaragod, Kerala, news, Women, Merchant-association, Merchant-association Women meet conducted
കാസര്‍കോട്: (www.kasargodvartha.com 19.11.2019) വനിതകളുടെ കരുത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗിന്റെ വനിതാ സംഗമം കാസര്‍കോട് ടൗണ്‍ ഹാളില്‍ നടന്നു. സ്ത്രീ ശാക്തീകരണം വ്യാപാര മേഖലയിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ വനിതാ വിംഗ് കമ്മിറ്റി വനിതാ സംഗമം സംഘടിപ്പിച്ചത്.

പരിപാടിയോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ നൂറുകണക്കിനു വനിതകള്‍ പങ്കെടുത്ത വര്‍ണാഭളമായ റാലിയും നടന്നു. എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യം ഉറപ്പാക്കുന്നതിനോടോപ്പം വ്യാപാര മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ ചെറുത്തു നില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ സംഗമം സംഘടിപ്പിച്ചതെന്ന് വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ഷേര്‍ലി  സെബാസ്റ്റ്യന്‍ പറഞ്ഞു.

വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റെബേക്ക ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന - ജില്ലാ ഭാരവാഹികളും പങ്കെടുത്തു. മികച്ച വനിതാ സംരഭകരെ ചടങ്ങില്‍ ആദരിച്ചു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Women, Merchant-association, Merchant-association Women meet conducted
  < !- START disable copy paste -->