Join Whatsapp Group. Join now!
Aster MIMS 10/10/2023

വധുവരന്മാരെ ആനയിച്ചുനീങ്ങിയ ബൈക്ക് യാത്രക്കാര്‍ക്കു നേരെ കാര്‍ പാഞ്ഞുകയറിയ സംഭവം; അപകടമുണ്ടായത് കാര്‍ യാത്രക്കാരന്‍ മൊബൈലില്‍ സംസാരിച്ച് വാഹനമോടിച്ചതുമൂലമാണെന്ന സൂചന പുറത്ത്

വധുവരന്മാരെ ആനയിച്ചുനീങ്ങിയ ബൈക്ക് യാത്രക്കാര്‍ക്കു നേരെ കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ ചന്തേര പോലീസ് അന്വേഷണം Kasaragod, Kerala, news, Accident, Car-Accident, Police, Mayyicha car accident; Police investigation started
ചെറുവത്തൂര്‍: (www.kasargodvartha.com 18.11.2019) വധുവരന്മാരെ ആനയിച്ചുനീങ്ങിയ ബൈക്ക് യാത്രക്കാര്‍ക്കു നേരെ കാര്‍ പാഞ്ഞുകയറിയ സംഭവത്തില്‍ ചന്തേര പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ കഴിയുന്നവരുടെ മൊഴിയെടുത്ത ശേഷം മാത്രമേ മറ്റുള്ള നടപടികളിലേക്ക് നീങ്ങാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ച വൈകിട്ടാണ് മയ്യിച്ച വയല്‍ക്കര ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിനുശേഷം വരന്റെ കാര്യങ്കോട്ടെ വീട്ടിലേക്ക് വധുവരന്മാരെ ആനയിച്ചുപോവുന്നതിനിടെ മയ്യിച്ച റോഡില്‍ നിന്നും ദേശീയപാതയിലേയ്ക്ക് കയറിയ ഉടനെ ഇരുചക്രവാഹനങ്ങളിലേക്ക് കാര്‍ പാഞ്ഞുകയറിയത്.

അപകടത്തില്‍ നാല് ബൈക്കും യാത്രികരും റോഡരികിലെ കുഴിയിലേക്ക് തെറിച്ചു വീണതുകൊണ്ടുമാത്രമാണ് ജീവോപായം സംഭവിക്കാതിരുന്നത്. കാര്യങ്കോട് സ്വദേശികളായ അഭിഷേക് (17), അമൃതരാജ് (25), അനില്‍ (43), ശ്രീജിത്ത് (35) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വരന്റെ സഹോദരനാണ് പരിക്കേറ്റ അഭിഷേക്.


കാര്‍ യാത്രക്കാരന്‍ മൊബൈലില്‍ സംസാരിച്ച് വാഹനമോടിച്ചുമൂലമാണ് അപകടമുണ്ടായതെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഇക്കാര്യവും അപകടം നടന്നതിന്റെ തത്സമയ വീഡിയോയും പരിശോധിക്കുമെന്ന് ചന്തേര എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചെറുവത്തൂര്‍ കൊവ്വല്‍ സ്വദേശിയുടേതാണ് അപകടം വരുത്തിയ കാറെന്നാണ് വ്യക്തമായിട്ടുള്ളത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Accident, Car-Accident, Police, Mayyicha car accident; Police investigation started
  < !- START disable copy paste -->