City Gold
news portal
» » » » » » » » » അഹ്മദ് ശരീഫിന്റെ കഥാസമാഹാരം 'മരണാനന്തരം' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: (www.kasargodvartha.com 06.11.2019) പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി അഹ്മദ് ശരീഫ് രചിച്ച് ലിപി പ്രസിദ്ധീകരിച്ച 'മരണാനന്തരം' ചെറുകഥാ സമാഹാരം 38ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കഥാകൃത്ത് ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സാമൂഹിക പ്രവര്‍ത്തകന്‍ എ പി അബ്ദുസമദിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ഇന്ത്യയിലെയും ഗള്‍ഫിലെയും പത്രപ്രവര്‍ത്തന മേഖലയിലെ ദീര്‍ഘനാളത്തെ പ്രവര്‍ത്തിപരിചയം അദ്ദേഹത്തിന്റെ രചനകളില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. മരണത്തോടെ മനുഷ്യര്‍ തമ്മില്‍ വകഭേദങ്ങളില്ലാതാവുന്നു എന്ന് വ്യക്തമാക്കിത്തരുന്ന കഥയാണ് മരണാനന്തരം. ഒരു സാക്ഷിയുടെ വിലയിരുത്തലുകളോ മനോവേദനകളോ ആണ് കഥകളില്‍ നിഴലിക്കുന്നതെന്നും ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു.

രാഷ്ട്രീയ സ്വഭാവമുള്ളതും മനുഷ്യന്റെ വ്യര്‍ഥതകളെ സൂചിപ്പിക്കുന്നതുമായ കഥകളാണ് പുസ്തകത്തിലേതെന്നും കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുത്തുകാരന്‍ സലിം അയ്യനത്ത് പുസ്തകപരിചയം നടത്തി. തീക്ഷ്ണമായ ജീവിത യാഥാര്‍ഥ്യങ്ങളെക്കൊണ്ട് ഉരുക്കിയെടുത്ത കഥകളാണ് അഹ്മദ് ശരീഫിന്റേതെന്ന് അദ്ദേഹം പറഞ്ഞു. മരണാനന്തരം പുസ്തകത്തിലെ കഥകള്‍ ഓരോന്നും രാഷ്ട്രീയപരമായി ചിന്തിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായ അനുഭവങ്ങളില്‍നിന്നാണ് രചനകള്‍ ഉരുത്തിരിഞ്ഞതെന്നും തനിക്കു പറയാനുള്ളത് കഥകളില്‍ പറഞ്ഞുവെച്ചിട്ടുണ്ടെന്നും അഹ് മദ് ശരീഫ് പറഞ്ഞു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ കെ മൊയ്തീന്‍ കോയ, എം സി എ നാസര്‍ എന്നിവര്‍ സംസാരിച്ചു. അമ്മാര്‍ കീഴുപറമ്പ് നന്ദി പറഞ്ഞു. അക്ബര്‍ ലിപി, സലാം പാപ്പിനിശ്ശേരി, സുഹൈല്‍, മസ്ഹര്‍ മുഹമ്മദ്, ഇസ്മായില്‍ മേലടി, പുന്നക്കന്‍ മുഹമ്മദലി, നിസാര്‍ ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Gulf, news, Sharjah, Story, collection, Book, journalists,  'Maranantharam' collection of stories released

About KVARTHA HUB

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date