city-gold-ad-for-blogger

ഗുഡ്‌സ് ടെമ്പോയും ടാറ്റ സുമോയും കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു

മാണ്ഡ്യ:(www.kasargodvartha.com 23.11.2019) ഗുഡ്‌സ് ടെമ്പോയും ടാറ്റ സുമോയും തമ്മില്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച കര്‍ണാടക മാണ്ഡ്യയിലെ നാഗമംഗലയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. നാഗമംഗലയില്‍ നിന്ന് ബെള്ളൂരിലേക്ക് പോകുകയായിരുന്ന ടാറ്റാ സുമോയും ബെള്ളൂര്‍ ഭാഗത്തുനിന്നും നാഗമംഗലയിലേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ടെമ്പോയുമാണ് അപകടത്തില്‍ പെട്ടത്.

സുമോയിലുണ്ടായിരുന്ന എട്ട് പേര്‍ തല്‍ക്ഷണം തന്നെ മരിച്ചു. ഇസ്മാഈലിന്റെ മകന്‍ ബാര്‍ക്ക് ഷരീഫ് (50), സുല്‍ത്താന്‍ ഷരീഫിന്റെ മകന്‍ ത്വാഹിര്‍ (30), മക്ബൂല്‍ പാഷയുടെ മകന്‍ നൗഷാദ് (45), ഖലീമിന്റെ ഭാര്യ ഹസീന്‍ താജ് (50), മുഹമ്മദിന്റെ മകന്‍ മെഹ്ബൂബ് ജാന്‍ (25), സാഹിദ (50), മുഹമ്മദിന്റെ മകന്‍ മഖ്‌സൂദ് (25), അക്ബര്‍ അല്ലി (40) എന്നിവരാണ് മരിച്ചത്.

ഗുഡ്‌സ് ടെമ്പോയും ടാറ്റ സുമോയും കൂട്ടിയിടിച്ച് 8 പേര്‍ മരിച്ചു

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ ഗുരുതര പരിക്കുകളോടെ നാഗമംഗലയിലെ ആദിചുഞ്ചനഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെല്ലാം നാഗമംഗല പട്ടണത്തില്‍ നിന്നുള്ളവരാണ്. അല്‍ ഫലാഹ് മൈനോറിറ്റി കോപ്പറേറ്റീവ് സൊസൈറ്റി അംഗങ്ങളായ ഇവര്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതിനായി പുറപ്പെട്ടപ്പോഴായിരുന്നു അപകടം.

അപകടത്തെ തുടര്‍ന്ന് ദേശീയപാത 75 ല്‍ കുറച്ചുനേരം ഗതാഗതക്കുരുക്കിന് കാരണമായി. പിന്നീട് രണ്ട് വാഹനങ്ങളും റോഡില്‍ നിന്ന് നീക്കം ചെയ്ത് പോലീസ് ഗതാഗതം പുനസ്ഥാപിച്ചു.

Keywords: National, news, Karnataka, Mangalore, Accident, Death, Mandya: Accident between goods tempo and Tata Sumo claims 8 lives

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia