Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൃഹനാഥനെയും 16 കാരിയായ കൊച്ചുമകളെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഗൃഹനാഥനെയും 16 കാരിയായ കൊച്ചുമകളെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ News, National, Mangalore, Murder, Crime, Top-Headlines, Man, teenage granddaughter murdered in house
സുള്ള്യ: (www.kasargodvartha.com 20.11.2019) ഗൃഹനാഥനെയും 16 കാരിയായ കൊച്ചുമകളെയും വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍ ഹൊസ്മാറിലെ ഷേക്ക് കൊഗ്ഗു സാഹിബ് (70), കൊച്ചു മകള്‍ ഷമിയാ ഭാനു(16) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊഗ്ഗു സാഹിബിന്റെ ഭാര്യ ഖദീജാബിയെ (65)യാണ് ഗുരുതരാവസ്ഥയില്‍ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നു കരുതുന്നു. തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഇരുവര്‍ക്കും വെട്ടേറ്റ നിലയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൊഗ്ഗു സാഹിബും ഭാര്യയും ഇവരുടെ മകളുടെ പുത്രി ഷമിയാ ഭാനുവുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഇവരുടെ മകൻ റസാഖ് വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഉടന്‍ നാട്ടുകാരെയും പോലീസിലും വിവരമറിയിക്കുകയായിരുന്നു.

വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ദക്ഷിണ കന്നഡ എസ്പി ബി എം ലക്ഷ്മി പ്രസാദ് ഉള്‍പ്പെടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Mangalore, Murder, Crime, Top-Headlines, Man, teenage granddaughter murdered in house
  < !- START disable copy paste -->