Join Whatsapp Group. Join now!
Aster MIMS 10/10/2023

നിയമസഭയിലെ ആദ്യ പ്രസംഗം കസറി; പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എംസി ഖമറുദ്ദീന്‍

മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി നിയമസഭയിലെത്തിയ എംസി ഖമറുദീന്റെ news, Kerala, kasaragod, Manjeshwaram, M.C.Khamarudheen, Government, MLA, KSRTC, M C Khamarudheen's first speech in assembly
തിരുവനന്തപുരം: (www.kasargodvartha.com 01.11.2019) മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി നിയമസഭയിലെത്തിയ എംസി ഖമറുദീന്റെ ആദ്യ നിയമസഭാ പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടത് പൊതുമുതലും സ്വകാര്യസ്വത്തും നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന കാര്യം. അനുഭവങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളയുള്ള കാര്യങ്ങള്‍ കോര്‍ത്തിണക്കി എംസി ഖമറുദ്ദീന്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായി.

പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ നിയമ നിര്‍മാണം നടത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിന്റെ ചര്‍ച്ചയിലാണ് എംഎല്‍എ പങ്കെടുത്തത്. കാലാകാലങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇതേ വിഷയത്തില്‍ നിയമങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അത് പൂര്‍ണ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ലെന്നും എംസി പറഞ്ഞു.


പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശക്തമായ നിയമം ഇല്ലാതെ ഇതിനെ പ്രതിരോധിക്കാന്‍ കഴിയില്ല. കെഎസ്ആര്‍ടിസിയില്‍ ഉള്‍പ്പെടെ കോടികണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും എല്ലാവരും സമാധനം ആഗ്രഹിക്കുന്നവരാണെന്നും എംസി ഖമറുദ്ദീന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Manjeshwaram, M.C.Khamarudheen, Government, MLA, KSRTC, M C Khamarudheen's first speech in assembly