Join Whatsapp Group. Join now!
Aster MIMS 10/10/2023

കിറ്റെക്സ് ഗാര്‍മെന്റ്സ് അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച

പ്രമുഖ വസ്ത്ര നിര്‍മാണ വ്യാപാര കമ്പനിയായ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. സെപ്തംബര്‍ 30ന് അവസാനിച്ച് രണ്ടാം പാദത്തില്‍ Kerala, news, Kochi, Top-Headlines, Business, Kitex Garments posts record turnover in Q2 FY20
കൊച്ചി: (www.kasargodvartha.com 12.11.2019) പ്രമുഖ വസ്ത്ര നിര്‍മാണ വ്യാപാര കമ്പനിയായ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ അറ്റാദായത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച. സെപ്തംബര്‍ 30ന് അവസാനിച്ച് രണ്ടാം പാദത്തില്‍ 46 ശതമാനം വര്‍ധനവോടെ 38.32 കോടി രൂപ കിറ്റെക്സ് അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 26.25 കോടി രൂപയായിരുന്നു ഇത്. സെപ്തംബര്‍ 30ന് അവസാനിച്ച അര്‍ധവാര്‍ഷികത്തില്‍ അറ്റാദായം 18 ശതമാനം വര്‍ധിച്ച് 52.85 കോടി രൂപയിലെത്തി.

15 ശതമാനം വളര്‍ച്ചയോടെ 2019.19 കോടി രൂപയുടെ വരുമാനമാണ് രണ്ടാം പാദത്തില്‍ കമ്പനി നേടിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 181.10 കോടി രൂപയായിരുന്നു വരുമാനം. അര്‍ദ്ധസാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 13 ശതമാനം വര്‍ധനവോടെ 355.84 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 313.37 കോടിയാണ് വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Kochi, Top-Headlines, Business, Kitex Garments posts record turnover in Q2 FY20
  < !- START disable copy paste -->