Join Whatsapp Group. Join now!
Aster MIMS 10/10/2023

കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് അംഗങ്ങള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (KILE) ഷോപ്പ് ബോര്‍ഡില്‍ അംഗങ്ങള്‍ ആയ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച news, kasaragod, Kerala, Programme, Government, kerala shop and comercial establishment board conducted workshop for members
കാസര്‍കോട്: (www.kasargodvartha.com 05.11.2019) കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (KILE) ഷോപ്പ് ബോര്‍ഡില്‍ അംഗങ്ങള്‍ ആയ തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയുടെ സംസ്ഥാന തല ഉദ്ഘാടനം ഷോപ്പ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ അനന്ത ഗോപന്‍ നിര്‍വഹിച്ചു. തൊഴില്‍ മേഖലയിലെ തൊഴില്‍ സുരക്ഷിതത്വം തൊഴിലാളികള്‍ക്കു ലഭ്യമാകണമെങ്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് അറിവ് സ്വായത്തമാക്കേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


കാസര്‍കോട് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കിലെയുടെ സീനിയര്‍ ഫെല്ലോ കിരണ്‍ ജെ എസ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി അബ്ദുല്‍ സലാം സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എം കേശവന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ശില്‍പശാലയില്‍ വിഷയാവതരണം പി സി വിജയരാജന്‍ നിര്‍വഹിച്ചു. വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, വ്യത്യസ്ത മേഖലയിലെ തൊഴിലാളികള്‍ എന്നിവരും പങ്കെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, kasaragod, Kerala, Programme, Government, kerala shop and comercial establishment board conducted workshop for members