കാസര്‍കോട്: (www.kasargodvartha.com 20.11.2019) സര്‍ക്കാര്‍ സ്ഥലം കയ്യേറി നിര്‍മിച്ച കെസിഎ കാസര്‍കോട് ക്കറ്റ് സ്‌റ്റേഡിയം വിവാദം പുതിയ തലത്തിലേക്ക്. സ്റ്റേഡിയത്തില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ 14 ഉത്തരമേഖല ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടരണമെങ്കില്‍ കയ്യേറിയ സ്ഥലത്തിന് സര്‍ക്കാരിന് വാടക നൽകാൻ അസോസിയേഷന് തഹസില്‍ദാറുടെ നിര്‍ദേശം. ഇതേതുടര്‍ന്ന് ദിവസം സെന്റിന് 50 രൂപ വാടകയടച്ചാണ് ഉത്തരമേഖല അണ്ടര്‍ 14 ക്രിക്കറ്റ് ടൂര്‍ണമെന്റ് പുരോഗമിക്കുന്നത്.
1.09 ഏക്കര്‍ ഭൂമിയാണ് കെസിഎ കയ്യേറിയതായി റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഈ സ്ഥലത്തിനാണ് വാടകയടച്ചത്. 50 രൂപ വെച്ച് 109 സെന്റ് സ്ഥലത്തിന് ദിവസം 5,450 രൂപയാണ് വാടക. മത്സരം നടക്കുന്ന 10 ദിവസത്തേക്കായി 54,500 രൂപയാണ് കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറിയില്‍ അടച്ചത്. ഉത്തരവ് ലംഘിച്ച് മത്സരം നടത്തിയതിനെ തുടര്‍ന്ന് ഇവിടെ ഏതെങ്കിലും പ്രവര്‍ത്തികളോ ഉപയോഗപ്പെടുത്തലോ നടത്തുന്നത് നിയമവിരുദ്ധമാണെന്നറിയിച്ചുള്ള ഉത്തരവ് ബേള വില്ലേജ് ഓഫീസര്‍ കൃഷ്ണകുമാര്‍ കെസിഎ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ് മാന് കൈമാറിയിരുന്നു. ഇതോടെയാണ് വാടകയടച്ച് മത്സരം തുടരാന്‍ തീരുമാനിച്ചത്.
അതേസമയം ടൂര്‍ണമെന്റ് കഴിഞ്ഞാലുടന്‍ കയ്യേറിയ സ്ഥലത്ത് ഗ്രൗണ്ട് മാത്രം നിലനിര്‍ത്തി കെസിഎ നിര്‍മിച്ച കെട്ടിടങ്ങളും മറ്റു കയ്യേറ്റങ്ങളും പൊളിച്ചുനീക്കാനാണ് റവന്യൂ വകുപ്പ് തയ്യാറെടുത്തിരിക്കുന്നതെന്നാണ് വിവരം. തഹസില്‍ദാറാണ് സ്റ്റേഡിയം കയ്യേറ്റം സംബന്ധിച്ചുള്ള നടപടിക്രമങ്ങളെല്ലാം മുന്നോട്ടുനീക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ബാബു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കയ്യേറി സ്റ്റേഡിയം നിര്‍മിച്ച സ്ഥലം സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയാല്‍ ലീസിന് നല്‍കാന്‍ തയ്യാറായേക്കുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന വിവരം. ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന് പിന്നീട് സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളാനാണ് ധാരണയായിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News,Kasaragod, Cricket, Competition, District Collector, KCA Cricket Stadium Controversy: Levied Fine For KCA