കാസര്‍കോട്: (www.kasargodvartha.com 17.11.2019) കാസര്‍കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ മുംബൈയില്‍ അക്രമിക്കപ്പെട്ടു. ഉപ്പള ശാന്തിഗുരി പുളിക്കുത്തിയിലെ മൊയ്തീന്‍ കുഞ്ഞിയാണ് ആക്രമണത്തിനിരയായത്. ലോറി തടഞ്ഞ് അക്രമിച്ച സംഘം പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു. 12,000 രൂപയും 14,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് സംഘം അപഹരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി മുംബൈയില്‍ നിന്ന് സാധനങ്ങളുമായി മൊയ്തീന്‍ കുഞ്ഞി ഓടിച്ചുവരികയായിരുന്ന ലോറിക്ക് അള്ളുവെച്ച് കേടുവരുത്തിയ ശേഷം ഓട്ടോറിക്ഷയില്‍ പിന്തുടര്‍ന്ന എട്ടംഗസംഘം ലോറി തടഞ്ഞ് അക്രമിച്ച ശേഷം പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹായിയുടെ ഡ്രൈവിംഗ് ലൈസന്‍സും സംഘം കൊണ്ടുപോയി.
സംഭവത്തില്‍ മൊയ്തീന്‍ കുഞ്ഞി കുമ്പള പോലീസില്‍ പരാതി നല്‍കി. മുംബൈ പോലീസില്‍ പരാതി നല്‍കിയാല്‍ കേസില്‍ തീര്‍പ്പാകുന്നതുവരെ ലോറി അവിടത്തെ പോലീസ് സ്റ്റേഷന്‍ കസ്റ്റഡിയിലാകുമെന്നതിനാലാണ് വാഹനവുമായി നാട്ടിലെത്തിയ ശേഷം കുമ്പള പോലീസില്‍ പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Lorry, Driver, Attack, mobile, Robbery, Kasargod native lorry driver attacked and looted in Mumbai < !- START disable copy paste -->