Join Whatsapp Group. Join now!
Aster MIMS 10/10/2023

'തായ്ച്ച ബെളള'ത്തിന് ആവശ്യക്കാര്‍ ഏറെ; കലോത്സവ നഗരിയില്‍ ദാഹമകറ്റാന്‍ കാക്കിപ്പടയുടെ സേവനം

കാസര്‍കോടിന്റെ കാവല്‍ക്കാരുടെ 'തായ്ച്ച ബെളളം' കലോത്സവ നഗരിയില്‍ ശ്രദ്ധേയമായി. കാക്കിപ്പടയുടെ സേവനംKanhangad, news, Kerala, kasaragod, School-Kalolsavam, Police, Drinking water

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) കാസര്‍കോടിന്റെ കാവല്‍ക്കാരുടെ 'തായ്ച്ച ബെളളം' കലോത്സവ നഗരിയില്‍ ശ്രദ്ധേയമായി. കാക്കിപ്പടയുടെ സേവനം ഇവിടെ ശ്രദ്ധ നേടിയത് തനി കാസര്‍കോടന്‍ ഭാഷയിലെ ഈ തലക്കെട്ടാണ്. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലുള്ള ദാഹജല വിതരണമാണ് 'തായ്ച്ച ബെള്ളം'.


കാഞ്ഞങ്ങാട് ഐങ്ങോത്ത് പ്രധാന വേദിയെ ചുറ്റിയുള്ള മാധ്യമങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സ്റ്റാളിനോട് ചേര്‍ന്നാണ് ദാഹജല വിതരണം നടക്കുന്നത്. നന്നാരി, രക്തചന്ദനം, കരിഞ്ഞാലി, രാമച്ചം, പതിമുഖം, ഏലക്ക തുടങ്ങിയ ആയുര്‍വേദ കൂട്ടുകള്‍ ചേര്‍ന്നുള്ള ദാഹജലമാണ് വിതരണം ചെയ്യുന്നത്. കലോത്സവത്തിന്റെ അവസാന നാളു വരെ 'തായ്ച്ച ബെളള'വും കൂട്ടിനായുണ്ട്.

Kanhangad, News, Kerala, Kasaragod, School-Kalolsavam, Police, Drinking water, Kasaragod police service more attracted in state school kalolsavam

കൂടാതെ രാത്രികളില്‍ കട്ടനും ചുക്കുകാപ്പി വിതരണം ചെയ്യാനാണ് തീരുമാനം. ഡ്യൂട്ടിയുടെ ഇടവേളകളില്‍ പോലീസുകാര്‍ തന്നെയാണ് ഈ സേവനത്തിന്റെ മുഴുവന്‍ നിയന്ത്രണവും. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷമാണ് തായ്ച്ച ബെള്ളം കലോത്സവ വേദിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

Kanhangad, News, Kerala, Kasaragod, School-Kalolsavam, Police, Drinking water, Kasaragod police service more attracted in state school kalolsavam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kanhangad, News, Kerala, Kasaragod, School-Kalolsavam, Police, Drinking water, Kasaragod police service more attracted in state school kalolsavam