City Gold
news portal
» » » » » » » » » പ്രമുഖ വ്യവസായി എം എ യൂസുഫലിയുടെ 'സ്വപ്‌ന യാത്ര'യില്‍ കാസര്‍കോട്ടുകാരന്‍ ബിജുവും

കാസര്‍കോട്: (www.kasargodvartha.com 05.11.2019) പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ തന്റേതായ ഇടം നേടുകയും ചെയ്ത ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസുഫലിയെ കുറിച്ച് മലയാള മനോരമ ദുബൈ ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യു എഴുതി മനോരമ ബുക്സ് പ്രസിദ്ധീകരിച്ച 'യൂസുഫലി ഒരു സ്വപ്നയാത്രയുടെ കഥ' യില്‍ താരമായി കാസര്‍കോട്ടുകാരന്‍ ബിജുവും. 20 വര്‍ഷമായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്തുവന്ന പടന്നക്കാട്ടെ ബിജു കൊട്ടാരത്തില്‍ തന്റെ സത്യസന്ധതയും പെരുമാറ്റവും കൊണ്ട് യൂസുഫലിയുടെ മനം കവരുകയായിരുന്നു. അദ്ദേഹത്തെ പിന്നീട് യൂസുഫലി തന്റെ വിശ്വസ്ഥനായ സെക്രട്ടറിയായും മീഡിയ വിഭാഗം തലവനായും നിയമിച്ചു.

ബിജുവിന്റെ ഗൃഹപ്രവേശനത്തിന് യൂസുഫലി വന്നതിനെ കുറിച്ചാണ് പുസ്തകത്തില്‍ പരാമര്‍ശമുള്ളത്. കൂടെയുള്ളവരെ എന്നും ഓര്‍ക്കുകയും അവരുടെ സന്തോഷത്തിലും ദു:ഖത്തിലും ഒരേ പോലെ പങ്കുചേരുകയും ചെയ്യുന്ന യൂസുഫലിയുടെ എളിമയെയും വിനയത്തെയും കുറിച്ചാണ് പുസ്തകത്തില്‍ കുറിച്ചിട്ടുള്ളത്. 2017 ഓഗസ്റ്റ് 19നാണ് എം എ യൂസുഫലി ബിജുവിന്റെ ഗൃഹപ്രവേശനത്തിനായി പടന്നക്കാട്ടെത്തിയത്. തന്റെ A6YMA ഗള്‍ഫ് സ്ട്രീം 550 മോഡല്‍ 12 സീറ്റര്‍ വിമാനത്തില്‍ യൂസുഫലി കോഴിക്കോട്ടെത്തുകയും അവിടെ നിന്നും ബിജുവിന്റെ വീടിനടുത്തുള്ള നെഹ്‌റു കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്ടറില്‍ വന്നിറങ്ങുകയുമായിരുന്നു. അന്നത്തെ നിമിഷങ്ങളെക്കുറിച്ച് ബിജു പറയുന്നതാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. യൂസുഫലിയെ കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും എത്തിയതിന്റെ തിരക്കില്‍പെട്ട് ഗൃഹനാഥനായ തനിക്കു പോലും വീടിന് പുറത്ത് പോകേണ്ടി വന്ന കാര്യങ്ങള്‍ കൗതുകത്തോടെ പങ്കിടുന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.

യൂസുഫലി അന്ന് കാഞ്ഞങ്ങാട് നഗരസഭയുടെ സാന്ത്വനം പാലിയേറ്റീവ് പദ്ധതിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് 10 ലക്ഷം നല്‍കിയാണ് അദ്ദേഹം കളങ്കമില്ലാത്ത മനുഷ്യസ്‌നേഹിയായി മാറിയത്. അന്ന് യൂസുഫലിക്കൊപ്പമുള്ള സുവര്‍ണ നിമിഷങ്ങളെ കുറിച്ചുള്ള ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു പുസ്തകം നല്‍കി ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹ് മദ് അല്‍ ഖാസിമിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. രാധാകൃഷ്ണന്‍ മച്ചിങ്ങല്‍ പുസ്തകം പരിചയപ്പെടുത്തി. 1973 ഡിസംബര്‍ 31ന് മുംബൈയില്‍ നിന്നു ദുബൈയില്‍ എത്തിയ തൃശൂര്‍ നാട്ടികക്കാരനായ യൂസുഫലി കടന്നുപോയ ജീവിതവഴികളിലൂടെയുള്ള യാത്രയാണ് പുസ്തകത്തില്‍ പറയുന്നത്.Also Read:
പാവപ്പെട്ട രോഗികളുടെ കണ്ണീരൊപ്പാന്‍ നഗരസഭ നടപ്പിലാക്കിയ സാന്ത്വനം പാലിയേറ്റീവിലേക്ക് എം എ യൂസുഫലി പ്രഖ്യാപിച്ചത് 5 ലക്ഷം; എന്നാല്‍ 10 ലക്ഷം നല്‍കി യൂസുഫലിയുടെ കളങ്കമില്ലാത്ത മനുഷ്യസ്‌നേഹം

കാഞ്ഞങ്ങാട് നഗരസഭയുടെ സാന്ത്വനം പാലിയേറ്റീവ് പദ്ധതിയിലേക്ക് എം എ യൂസുഫലി 5 ലക്ഷം രൂപ നല്‍കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Yusuf Ali.M.A, Story, Book, Malayla manorama, Lulu group, Kasaragod native Biju in MA Yousufali's Story

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date