Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒന്നരക്കോടി രൂപയുടെ ഹാഷിഷുമായി കാസര്‍കോട് സ്വദേശി പെരിന്തല്‍മണ്ണയില്‍ അറസ്റ്റില്‍; പിടിയിലായത് ഖത്തറിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ

ഒന്നരക്കോടി രൂപയുടെ ഹാഷിഷുമായി കാസര്‍കോട് സ്വദേശി പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായി. ഹൊസ്ദുര്‍ഗ് സ്വദേശി മുഹമ്മദ് ആഷിഖിനെ Kasaragod, Kerala, news, Qatar, Top-Headlines, Kasaragod native arrested with Hashish
മലപ്പുറം: (www.kasargodvartha.com 02.11.2019) ഒന്നരക്കോടി രൂപയുടെ ഹാഷിഷുമായി കാസര്‍കോട് സ്വദേശി പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായി. ഹൊസ്ദുര്‍ഗ് സ്വദേശി മുഹമ്മദ് ആഷിഖിനെ (25)യാണ് എ എസ് പി രീഷ്മ രമേശന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ് ഐ മഞ്ജിത് ലാലും സംഘവും അറസ്റ്റു ചെയ്തത്. യുവാവില്‍ നിന്നും 1.47 കിലോ ഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. ഖത്തറിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് യുവാവ് പിടിയിലായത്.

ഖത്തറിലേക്ക് പോകുന്ന മറ്റൊരു ഏജന്റിന് കൈമാറാനായി പെരിന്തല്‍മണ്ണയിലെത്തിയതായിരുന്നു ആഷിഖ്. ഇതിനിടെയാണ് പിടിയിലായത്. വന്‍ ശൃംഖല തന്നെ മയക്കുമരുന്ന് കടത്തിനു പിന്നിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കാസര്‍കോട്, മംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന് മലപ്പുറം ജില്ലയിലെ മങ്കട, പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍, ആനക്കയം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പോലീസ് നടത്തിവരികയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Qatar, Top-Headlines,  Kasaragod native arrested with Hashish
  < !- START disable copy paste -->