മുഖം മിനുക്കി കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ്;  മത്സ്യതൊഴിലാളികളെ ടൈല്‍ വിരിച്ച പ്ലാറ്റ്ഫോമിലേക്ക് മാറ്റി; റോഡിലും ഫുട്പാത്തിലുമുള്ള മത്സ്യ വില്‍പന പൂര്‍ണമായും നിരോധിച്ചു; നിര്‍ദേശം ലംഘിച്ച് വില്‍പന നടത്തുന്നവര്‍ക്കെതിരെ പോലീസ് സഹായത്തോടെ നിയമനടപടികള്‍ സ്വീകരിച്ച് നഗരസഭ

മുഖം മിനുക്കി കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ്; മത്സ്യതൊഴിലാളികളെ ടൈല്‍ വിരിച്ച പ്ലാറ്റ്ഫോമിലേക്ക് മാറ്റി; റോഡിലും ഫുട്പാത്തിലുമുള്ള മത്സ്യ വില്‍പന പൂര്‍ണമായും നിരോധിച്ചു; നിര്‍ദേശം ലംഘിച്ച് വില്‍പന നടത്തുന്നവര്‍ക്കെതിരെ പോലീസ് സഹായത്തോടെ നിയമനടപടികള്‍ സ്വീകരിച്ച് നഗരസഭ

കാസര്‍കോട്: (www.kasargodvartha.com 07.11.2019) മത്സ്യ മാര്‍ക്കറ്റ് റോഡിലും ഫുട്പാത്തിലുമുള്ള മത്സ്യ വില്‍പന പൂര്‍ണമായും നിരോധിച്ച നഗരസഭ മത്സ്യത്തൊഴിലാളികളെ ടൈല്‍ വിരിച്ച പ്ലാറ്റ്ഫോമിലേക്ക് മാറ്റി. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മത്സ്യം വാങ്ങുവാന്‍ വരുന്ന പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സൗകര്യമൊരുക്കിയത്.നിര്‍ദേശം ലംഘിച്ച് വില്‍പന നടത്തുന്ന തൊഴിലാളികള്‍ക്കെതിരെ പോലീസ് സഹായത്തോടെയാണ് നഗരസഭ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, വികസനകാര്യ ചെയര്‍പേഴ്സണ്‍ തുടങ്ങിയവരുടെ പൂര്‍ണ പിന്തുണയോടെയാണ് ശുചീകരണ തൊഴിലാളികള്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തിയത്.

തുടര്‍ച്ചയായി നാലുദിവസമാണ് മാര്‍ക്കറ്റ് പരിശോധനയും ശുചീകരണവും നടത്തിയത്. ബുധനാഴ്ച വൈകീട്ട് നാലുമണിക്ക് തുടങ്ങിയ ശുചീകരണ പ്രവൃത്തിയും അനുബന്ധ പ്രവര്‍ത്തനങ്ങളും അവസാനിച്ചത് വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ്.കനത്ത ചൂടില്‍നിന്നും തൊഴിലാളികള്‍ക്ക് രക്ഷയേകാന്‍ മുകളില്‍ ഹീറ്റ് പ്രൊട്ടക്ടര്‍ നെറ്റാണ് വിരിച്ചത്. പരിസരത്ത് കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളും നീക്കം ചെയ്ത് വാഹന പാര്‍ക്കിംഗിന് സൗകര്യമൊരുക്കി. മാസങ്ങളായി കത്താതിരുന്ന സോഡിയം വേപ്പര്‍ ലാമ്പ് അറ്റകുറ്റപ്പണി നടത്തിയാണ് രാത്രിയില്‍ മത്സ്യവില്‍പനക്കാര്‍ക്ക് വെളിച്ചമേകുന്നത്.


അതേസമയം, ചില്ലറ വില്‍പനക്കാരെ റോഡില്‍നിന്ന് പോലീസിനെ ഉപയോഗിച്ച് മാറ്റിയെങ്കിലും മൊത്തവില്‍പനക്കാരെ റോഡില്‍നിന്ന് മത്സ്യ വില്‍പന നടത്താന്‍ അനുവദിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ക്ക് ആക്ഷേപമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, news, kasaragod, Fish-market, fishermen, Municipality,  Kasaragod fish market renovated: Fishermen were replaced to tiled platform