Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗള്‍ഫുകാരന്റെ വീടിന്റെ പൂട്ട് തകര്‍ത്ത് വന്‍ കവര്‍ച്ച; ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

റിട്ട. എസ്‌ഐയുടെ മകളുടെ വീടിന്റെ പൂട്ട് തകര്‍ത്ത് വന്‍ കവര്‍ച്ച. ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. തൃക്കരിപ്പൂര്‍ കക്കുന്നത്താണ് kasaragod, Kerala, news, Robbery, House, gold, Missing, Trikaripur, House robbery in Thrikkarippur
തൃക്കരിപ്പൂര്‍: (www.kasargodvartha.com 03.11.2019)  റിട്ട. എസ്‌ഐയുടെ മകളുടെ വീടിന്റെ പൂട്ട് തകര്‍ത്ത് വന്‍ കവര്‍ച്ച. ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. തൃക്കരിപ്പൂര്‍ കക്കുന്നത്താണ് സംഭവം. കക്കുന്നം കുന്നച്ചേരി എല്‍പി സ്‌കൂളിന് സമീപമുള്ള റിട്ട. എസ്‌ഐ ടി കുഞ്ഞികൃഷ്ണന്റെ മകള്‍ ടി ദീപയുടെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നര ലക്ഷത്തില്‍പ്പരം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.

ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ദീപയുടെ ഭര്‍ത്താവിന്റെ ഉദിനൂരിലുള്ള വീട്ടില്‍ കല്യാണ ചടങ്ങില്‍ പങ്കെടുത്ത് രാത്രി 8.30ന് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാല് വള, ഒരു മാല, കമ്മല്‍ എന്നിവ ഉള്‍പ്പടെയുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി മനസിലായത്.

ചന്തേര എസ്‌ഐ കെ പി സതീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: kasaragod, Kerala, news, Robbery, House, gold, Missing, Trikaripur, House robbery in Thrikkarippur   < !- START disable copy paste -->