Join Whatsapp Group. Join now!
Aster MIMS 10/10/2023

രാത്രികാല തട്ടുകടകളില്‍ മിന്നല്‍ പരിശോധന; മറുനാടന്‍ യുവാവ് നടത്തിവന്നിരുന്ന പാനി പൂരി കട അടപ്പിച്ചു

കാസര്‍കോട് മുതല്‍ ചെര്‍ക്കള വരെയുള്ള ദേശീയപാതക്കരികിലെ രാത്രികാല തട്ടുകടകളില്‍ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാരുടെ മിന്നല്‍ Kasaragod, Kerala, news, Top-Headlines, Raid, Health Department Raid in Street shops
ചെര്‍ക്കള: (www.kasargodvartha.com 22.11.2019) കാസര്‍കോട് മുതല്‍ ചെര്‍ക്കള വരെയുള്ള ദേശീയപാതക്കരികിലെ രാത്രികാല തട്ടുകടകളില്‍ ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ജീവനക്കാരുടെ മിന്നല്‍ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തിയ മറുനാടന്‍ യുവാവ് നടത്തിയിരുന്ന വിദ്യാനഗറിലെ പാനി പൂരി കട അടപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് തുടങ്ങിയ പരിശോധന രാത്രി വൈകുവോളം നീണ്ടു.

ഗുണനിലവാരമില്ലാത്ത വെള്ളം കുപ്പികളിലാക്കി ഉയര്‍ന്ന വിലയില്‍ വില്‍പന നടത്തുന്നതായും വൃത്തിഹീനമായ പാത്രങ്ങളിലാണ് പലയിടങ്ങളിലും ഭക്ഷണം വിളമ്പുന്നതെന്നും കണ്ടെത്തി. ഇത്തരം തട്ടുകടകള്‍ നടത്തുന്ന ഉടമകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി. തട്ടുകടകളില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സബ്സിഡി ലഭിക്കുന്ന പാചകവാതക സിലിന്‍ഡര്‍ ഉപയോഗിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

തട്ടുകട നടത്തുന്ന പരിസരങ്ങളില്‍ മലിനജലം കെട്ടിക്കിടക്കുന്നതായും എണ്ണപ്പലഹാരങ്ങള്‍ ആഴ്ചകളായി ഉണ്ടാക്കിവരുന്നത് പാത്രത്തില്‍നിന്ന് മാറ്റുകപോലും ചെയ്യാത്ത പഴയ എണ്ണകളില്‍ത്തന്നെയാണെന്നും പരിശോധനയില്‍ കണ്ടെത്തി. പഴകിയ മാവുകളും പിടിച്ചെടുത്തിട്ടുണ്ട്. 14 തട്ടുകടകളിലാണ് പരിശോധന നടന്നത്. ഇവയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തിയ പല തട്ടുകള്‍ക്കും നോട്ടീസ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Raid, Health Department Raid in Street shops
  < !- START disable copy paste -->