പെരിന്തല്‍മണ്ണ: (www.kasargodvartha.com 03.11.2019) ഒന്നരക്കോടി രൂപയുടെ ഹാഷിഷ് പിടികൂടിയ സംഭവത്തില്‍ മറ്റൊരു കാസര്‍കോട് സ്വദേശി കൂടി പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായി. കാഞ്ഞങ്ങാട് താഹിറ മന്‍സിലിലെ മൊയ്തീന്‍ ജെയ്സല്‍ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഖത്തറിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ ഒന്നരക്കോടി രൂപയുടെ ഹാഷിഷുമായി ഹൊസ്ദുര്‍ഗ് സ്വദേശി മുഹമ്മദ് ആഷിഖിനെ (25) എഎസ്പി രീഷ്മ രമേശന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്‌ഐ മഞ്ജിത് ലാലും സംഘവും അറസ്റ്റു ചെയ്തിരുന്നു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെയാണ് ജെയ്‌സലും പിടിയിലായത്. ജെയ്സലാണ് ഹാഷിഷ് കടത്ത് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് പറഞ്ഞു.
ആഷിഖില്‍ നിന്നും 1.47 കിലോ ഗ്രാം ഹാഷിഷ് ആണ് പിടിച്ചെടുത്തത്. ഖത്തറിലേക്ക് പോകുന്ന മറ്റൊരു ഏജന്റിന് കൈമാറാനായി പെരിന്തല്‍മണ്ണയിലെത്തിയതായിരുന്നു ആഷിഖ്. ഇതിനിടെയാണ് പിടിയിലായത്. ആഷിഖിനെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതി മൊയ്തീന്‍ ജെയ്സലാണെന്ന് വ്യക്തമായത്.
വന്‍ ശൃംഖല തന്നെ മയക്കുമരുന്ന് കടത്തിനു പിന്നിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കാസര്‍കോട്, മംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന് മലപ്പുറം ജില്ലയിലെ മങ്കട, പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍, ആനക്കയം, കൊണ്ടോട്ടി എന്നിവിടങ്ങളില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പോലീസ് നടത്തിവരികയാണ്.
മയക്കുമരുന്ന് കടത്തിന് നേതൃത്വം നല്‍കുന്നത് ഇതേ കേസില്‍ ഖത്തറില്‍ ജയില്‍ ശിക്ഷയനുഭവിച്ചുവരുന്ന സംഘമാണെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. മലയാളികള്‍ക്ക് പുറമെ നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും ഈ ശൃംഖലയില്‍ കണ്ണികളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Malappuram, arrest, accused, Hashish smuggling: 1 more accused arrested in Perinthalmanna < !- START disable copy paste -->